
ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും അത്യന്താപേക്ഷികമായ ഒന്നാണ് ഉറക്കം. ശരിയായാ ഉറക്കം കിട്ടിയില്ലെങ്കില്‍ പലപ്പോഴും അത് ആരോഗ്യകരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. എന്നാല്‍ തിരക്ക് പിടിച്ച് ജീവിതത്തിനിടയില്‍ പലരം ഉറങ്ങാന്‍ സമയം കണ്ടെത്താറില്ല എന്നതാണ് മറ്റൊരു വസ്തുത. ഉറക്കം കുറയുന്നത് പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലീരോഗങ്ങള്‍ മുതല്‍ ഹൃദ്രോഗങ്ങള്‍, പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ക്ക് വരെ കാരണമാകും.
ഓരോ പ്രായക്കാരും എത്ര സമയം ഉറങ്ങണം
മൂന്നു മാസം വരെ പ്രായമുള്ള നവജാതശിശുക്കള്‍ 14 മുതല്‍ 17 മണിക്കൂര്‍ കിടന്നുറങ്ങണമെന്നാണ് സിഡിസി നിര്‍ദേശിക്കുന്നത്. നാലു മുതല്‍ 12 മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ 12 മുതല്‍ 16 മണിക്കൂര്‍ ഉറങ്ങണം. ഒരു വയസ് മുതല്‍ രണ്ടു വയസ് വരെ പ്രായത്തിലുള്ള കുട്ടികള്‍ക്ക് 11 മുതല്‍ 14 മണിക്കൂര്‍ ഉറക്കം ലഭിക്കണം. മൂന്നു മുതല്‍ അഞ്ചു വയസ്സു വരെയുള്ള കുട്ടികളാണെങ്കില്‍ 10 മുതല്‍ 13 മണിക്കൂര്‍ വരെയും ഉറങ്ങണം.
സ്കൂളില്‍ പോകുന്ന പ്രായത്തിലുള്ള ആറു മുതല്‍ 12 വയസ്സുവരെ പ്രായക്കാര്‍ ഒന്‍പതു മുതല്‍ 12 മണിക്കൂര്‍ വരെ ഉറങ്ങണം. 13 മുതല്‍ 17 വരെ പ്രായമുള്ള കൗമാരക്കാര്‍ എട്ടു മുതല്‍ 10 മണിക്കൂര്‍ വരെയും 18 മുതല്‍ 60 വയസ്സു വരെ പ്രായമുള്ളവര്‍ ഏഴു മണിക്കൂറോ അതിലധികമോ ഉറങ്ങുകയും വേണം. ഇനി അറുപത്തിയൊന്നിനും അറുപത്തിനാലിനും ഇടയില്‍ പ്രായമുള്ളവരാണെങ്കില്‍ ഏഴു മുതല്‍ ഒമ്പത് മണിക്കൂറും അറുപത്തിയഞ്ചു വയസ്സും അതിനുമുകളിലും പ്രായമുള്ളവര്‍ ഏഴുമുതല്‍ എട്ടുമണിക്കൂറും ഉറങ്ങണം.
മെച്ചപ്പെട്ട ഉറക്കം ലഭിക്കാന്‍
രാത്രി അത്താഴം ഉറങ്ങുന്നതിന് കുറഞ്ഞത് ഒന്നര മണിക്കൂര്‍ മുന്‍പെങ്കിലും കഴിക്കാന്‍ ശ്രമിക്കുക
ഉറങ്ങുന്നതിന് 90 മിനിറ്റ് മുന്‍പ് സ്മാര്‍ട്ട് ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് വസ്തുക്കള്‍ സമീപത്ത് നിന്ന് മാറ്റി വെക്കുക
ഉറങ്ങുന്നതിന് മുന്‍പ് ഒരു ?ഗ്ലാസ് ചെറു ചൂടു പാല് കുടിക്കുന്നത് പെട്ടെന്ന് ഉറങ്ങാന്‍ സഹായിക്കും.
വാഴപ്പഴം കഴിക്കുന്നത് ഉറക്കത്തിന്റെ ?ഗുണനിലവാരം കൂട്ടും
രാത്രി ഉറങ്ങുന്നതിന് തൊട്ടു മുന്‍പ് കഠിനമായ വ്യായാമം ചെയ്യാതിരിക്കുക






