
മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള പവര്കപ്പിള്സാണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും. അഭിനയവും സംവിധാനവുമൊക്കെയായി തിരക്കിലായ പൃഥ്വിരാജിന് ശക്തമായ പിന്തുണ ഭാര്യ സുപ്രിയ മേനോനാണ്. എല്ലാ വിജയങ്ങള്‍ക്കും പൃഥ്വിക്ക് ഒപ്പം തന്നെ നില്ക്കുന്ന സുപ്രിയ തന്നെ ഏറ്റവും കൂടുതല്‍ മനസ്സിലാക്കിയ ആളാണെന്ന് പൃഥ്വി പലപ്പോഴും പറഞ്ഞിട്ടുണ്ട്. പൃഥ്വിരാജിന്റെ സിനിമാ ജീവിതത്തിന്റെ വിജയങ്ങള്‍ക്ക് പിന്നില്‍ ഒരു പരിധിവരെ സുപ്രിയയാണ്. പൃഥ്വിയുടെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോവുന്നതും സുപ്രിയയാണ്. പൃഥ്വിയെപ്പോലെ തന്നെ മലയാള സിനിമാ ആരാധകരുടെ പ്രിയങ്കരിയാണ് താരപത്നിയും.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരദമ്പതിമാര്‍. എല്ലാ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ സുപ്രിയ കൃത്യമായി സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ പ്രിയപത്നിക്ക് ഹൃദയത്തില്‍ ചാലിച്ച ജന്മദിനാശംസകള് നേരുകയാണ് പൃഥ്വിരാജ്. സ്നേഹത്തിന്റെയും സാഹസികതയുടെയും മറ്റൊരു വർഷത്തിലേക്ക് എന്നാണ് താരം സുപ്രിയയ്ക്കായി കുറിച്ചിരിക്കുന്നത്.
‘‘ജന്മദിനാശംസകൾ പങ്കാളി... സ്നേഹത്തിന്റെയും സാഹസികതയുടെയും മറ്റൊരു വർഷത്തിലേക്ക്. ഞങ്ങളുടെ സ്വപ്നങ്ങളെ വേട്ടയാടുന്ന മറ്റൊരു വർഷത്തിലേക്ക്. നമ്മൾ ഒരുമിച്ച് ലോകത്തെ ഏറ്റെടുക്കുന്ന മറ്റൊരു വർഷത്തിലേക്ക്... ഞാൻ നിന്നെ സ്നേഹിക്കുന്നു...’’ എന്ന് കുറിച്ചാണ് സുപ്രിയയുടെ ചിത്രം പങ്കിട്ട് പൃഥ്വിരാജ് പ്രിയപത്നിക്ക് ജന്മദിനാശംസകള് കുറിച്ചിരിക്കുന്നത്.






