മലയാള സിനിമാലോകത്തെ ഞെട്ടിക്കുന്ന തരത്തിലാണ് മലയാളത്തിന്റെ പ്രിയ നടിയെ ആക്രമിച്ച സംഭവമുണ്ടായത്. അതിനു പിന്നാലെ ആ കേസില്‍ ദിലീപ് കുറ്റക്കാരനാണ് എന്ന തരത്തിലുള്ള വാര്‍ത്തകളും വന്നിരുന്നു. ഇന്നിതു വരെ തെളിയാത്ത ആ കേസില്‍ ദിലീപ് കുറ്റക്കാരനാണെന്നും അല്ലെന്നും തരത്തിലുള്ള പല വാര്‍ത്തകളും മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്. പല സെലിബ്രിറ്റികളും ദിലീപ് പിന്തുണ കൊടുക്കുമ്പോഴും മറ്റ് ചിലര്‍ ദിലീപിനെ കുറ്റപ്പെടുത്തുന്നുണ്ട്.
ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റക്കാരനല്ല എന്നതാണ് തന്റെ വിശ്വാസമെന്ന് പറയുകയാണ് നടി ജ്യോതി കൃഷ്ണ. ദിലീപ് കുറ്റകൃത്യം ചെയ്യില്ല എന്ന് ഉറച്ച് വിശ്വസിക്കുന്നുവെന്നും സത്യം തെളിയട്ടെ എന്നുമാണ് താരം പറയുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ജ്യോതി കൃഷ്ണ ഇത് പറഞ്ഞത്.
‘‘ഞാൻ ആദ്യം മുതലേ എടുത്ത ഒരു നിലപാടുണ്ട്. ദിലീപേട്ടനെ എവിടെയും ഞാൻ തള്ളിപ്പറഞ്ഞിട്ടില്ല. സത്യം തെളിയണം എന്നാണ് ഞാൻ പറഞ്ഞിട്ടുള്ളത്. ദിലീപേട്ടൻ കുറ്റകൃത്യം ചെയ്തു എന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. എനിക്ക് അറിയാത്ത ഒരു കാര്യമാണ്. അറിയാത്ത കാര്യത്തില്‍ എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ല...
പക്ഷേ മാനസികമായി വിശ്വസിക്കുന്നത്, എന്റെ മനസ്സ് പറയുന്നത്, ദിലീപേട്ടൻ അത് ചെയ്യില്ല എന്നാണ്. അത് എന്റെ വ്യക്തിപരമായ വിശ്വാസമാണ്. ഇപ്പോഴും വിശ്വസിക്കുന്നത് ദിലീപേട്ടൻ ചെയ്തിട്ടില്ല എന്നുതന്നെയാണ്. അത് തെളിയേണ്ട ഒരു സംഭവമാണ്...’’ ജ്യോതി കൃഷ്ണ പറഞ്ഞു.
മികച്ച അവസരങ്ങളുമായി തിളങ്ങുന്ന സമയത്ത് ജ്യോതി കൃഷ്ണ വിവാഹത്തോടെയാണ് സിനിമയില്‍ നിന്നും ബ്രേക്കെടുത്തത്. മികച്ച അവസരങ്ങള്‍ ലഭിച്ചാല്‍ സിനിമയിലേക്ക് വീണ്ടുമെത്തുമെന്ന് താരം ഇടയ്ക്ക് പറഞ്ഞിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായ ജ്യോതി കൃഷ്ണ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ജ്യോതി കൃഷ്ണ ചെയ്തിട്ടുള്ള കഥാപാത്രങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് ലൈഫ് ഓഫ് ജോസൂട്ടിയിലെ റോസാണ്. അതില്‍ താരത്തിന്റെ നായനായി എത്തിയത് ദിലീപായിരുന്നു.

ദിലീപേട്ടൻ അങ്ങനെ ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല
Posted by Movie World Originals on Thursday 1 August 2024
#jyothikrishna #dileep

Comments