
അവതാരക, അഭിനേത്രി എന്നീ നിലകളിൽ ശ്രദ്ധേയയായ താരമാണ് പാർവതി കൃഷ്ണ. സോഷ്യൽ മീഡിയയിൽ സജീവമായ താരം എല്ലാ വിശേഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ വയനാട് ദുരിതത്തില്‍ പെട്ടവരെ സഹായിക്കാനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം എത്തിക്കാന്‍ ചലഞ്ചുമായി എത്തിയിരിക്കുകയാണ് പാര്‍വതി കൃഷ്ണ.
തന്റെ ഫോളോവേഴ്സിനോട് ഒരു രൂപ സംഭാവന ചെയ്യാനാണ് താരം അഭ്യര്‍ത്ഥിക്കുന്നത്. ഒപ്പം ക്യു ആർ കോഡും താരം പങ്കു വച്ചിട്ടുണ്ട്.
നാടിനെ നടുക്കിയ പ്രകൃതി ദുരന്തത്തിൽ മരണസംഖ്യ 340 ആണ് ആയിരിക്കുന്നത്. 206 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഉരുള്‍പൊട്ടല്‍ ഉണ്ടായ ചൂരല്‍ മലയും, മുണ്ടക്കൈയും മുഴുവനായും ഇല്ലാതെയയൊരിക്കുകയാണ്. എങ്ങനെയെങ്കിലും ആ നാട് തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് കേരള ജനത.






