ഞായറാഴ്ച പാരീസില്‍ നടന്ന നാടകീയമായ പുരുഷ ഒളിമ്പിക് 100 മീറ്റര്‍ ഫൈനലില്‍ ലോക ചാമ്പ്യന്‍ നോഹ ലൈല്‍സ് 9.79 സെക്കന്‍ഡില്‍ സ്വര്‍ണം നേടി. ആധുനിക ചരിത്രത്തിലെ ഏറ്റവും വാശിയേറിയ ഒളിമ്പിക് 100 മീറ്റര്‍ ഫിനിഷിംഗിലാണ് അമേരിക്കക്കാരന് ലൈല്‍സ് വിജയിച്ചത്.
ഒരു സെക്കന്‍ഡിന്റെ അയ്യായിരത്തില്‍ ഒന്ന് അംശത്തിലാണ് ജമൈക്കയുടെ കിഷാന് തോംസണ്‍ രണ്ടാം സ്ഥാനത്തായത്. ഇരുവര്‍ക്കും 9.79 സെക്കന്‍ഡ് റൗണ്ട്-അപ്പ് സമയം നല്കി. ജസ്റ്റിന് ഗാറ്റ്ലിനാണ് ഈ ഇവന്റില്‍ വിജയിക്കുന്ന ആദ്യത്തെ അമേരിക്കക്കാരന്. ഇരുവര്‍ക്കും 9.79 സെക്കന്‍ഡ് ആയിരുന്നു സമയം. എന്നാല്‍ ലൈല്‍സ്(.784) തോംസണേക്കാള് (.789) ചെറിയ വ്യത്യാസത്തില്‍ സ്വര്‍ണ്ണം കൊണ്ടുപോയി.
ലൈല്സിനേക്കാള് മുമ്പ് 100 മീറ്ററില്‍ വിജയം നേടുന്ന ആദ്യ കായികതാരം ജസ്റ്റിന് ഗാറ്റ്ലിന് ആണ്.. 2004 ഏഥന്‍സ് ഗെയിംസിലാണ് അദ്ദേഹം സ്വര്‍ണ്ണം നേടിയത്. 9.77 സെക്കന്റില്‍ ലോകമീറ്റില്‍ ഉള്‍പ്പെടെ ഈ വര്‍ഷത്തെ ഏറ്റവും വേഗമേറിയ മനുഷ്യനായി മാറിയിട്ടുള്ള തോംസണ്‍ അവസാന 30 മീറ്ററില്‍ തനിക്ക് വേണ്ടത്ര ഫ്രഷ് ആയിട്ടില്ലെന്ന് പറഞ്ഞു. ''അത് വളരെ അടുത്തായിരുന്നു. എനിക്ക് അത്ര ഉറപ്പില്ലായിരുന്നു. എനി എനിക്ക് ലൈല്‍സിനെ കാണാന്‍ കഴിഞ്ഞില്ല.'' 23 കാരനായ തോംസണ്‍ ഫോട്ടോ ഫിനിഷിനെക്കുറിച്ച് പറഞ്ഞു.
9.82 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ദക്ഷിണാഫ്രിക്കന്‍ താരം അക്കാനി സിംബിനെക്കാള് നൂറിലൊന്ന് മുന്നിലാണ് ലൈല്‍സിന്റെ യുഎസിലെ സഹതാരം ഫ്രെഡ് കെര്‍ലി 9.81 സെക്കന്‍ഡില്‍ വെങ്കലം നേടിയത്. നിലവിലെ ചാമ്പ്യന്‍ ഇറ്റലിയുടെ മാര്‍സെല്‍ ജേക്കബ്സ് 9.85 സെക്കന്‍ഡില്‍ അഞ്ചാം സ്ഥാനത്തും ബോട്സ്വാനയുടെ ലെസൈല് ടെബോഗോ 9.86 സെക്കന്‍ഡില്‍ ആറാമതും അമേരിക്കക്കാരനായ കെന്നി ബെഡ്നാരെക് 9.88 സെക്കന്‍ഡില്‍ ഏഴാമതും ജമൈക്കന്‍ ഒബ്ലിക് സെവില്ലെ 9.91 സെക്കന്‍ഡില്‍ എട്ടാമതും എത്തി.

Comments