
ഇന്നലെ (ജനു.19) റിലീസ് ചെയ്ത് തീയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ജോമോന്റെ സുവിശേഷങ്ങളിലെ പ്രധാന ഭാഗങ്ങള്‍ ഇന്റര്‍നെറ്റില്‍. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് മൂന്നു മിനിറ്റിലേറെ വരുന്ന ഭാഗങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചത്.
ദുല്‍ഖര്‍ സല്‍മാന്റെ ഇന്‍ട്രോ സീനാണ് 'ജോമോന് പൊളി എന്‍ട്രി' എന്ന പേരില്‍ വ്യാപകമായി പ്രചരിക്കുന്നത്. മെയ്ഡ് വിത്ത് കൈന് മാസ്റ്റര്‍ എന്ന വാട്ടര്‍ മാര്‍ക്കും വീഡിയോയില്‍ കാണാം. തീയറ്ററില്‍ നിന്ന് മൊബൈലില്‍ പകര്‍ത്തിയതാണ് വീഡിയോ എന്ന് വ്യക്തം.
ഇന്റര്‍നെറ്റിലെത്തി മണിക്കൂറുകള്‍ക്കകം 30000ത്തോളം പേര് വീഡിയോ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തു. തീയറ്ററുകളില്‍ കര്‍ശന സുരക്ഷകള്‍ ഒരുക്കിയിട്ടും സിനിമയ്ക്ക് ഭീഷണിയാകുന്ന ഇത്തരം പ്രവര്‍ത്തികള്‍ നിയന്ത്രിക്കാനാവുന്നില്ല. സിനിമ മുഴുവന്‍ ലീക്കാകുമ്പോള് മാത്രം അന്വേഷണത്തിന്റെ പ്രഛന്ന വേഷം കെട്ടുന്ന ആന്റി പൈറസി സെല്ലും ഉറക്കത്തില്‍.






