
ഒട്ടുമിക്ക ജോലി സ്ഥാപനങ്ങളിലും ജോലിക്കാര്‍ക്ക് ലീവ് കിട്ടുക അല്പം പ്രയാസമു്ള കാര്യമാണ്. പ്രത്യേകിച്ചും മുന്‍കൂട്ടി പറയാതെ പെട്ടെന്ന് എടുക്കേണ്ടുന്ന ലീവോ, അല്ലെങ്കില്‍ ഹാഫ് ഡേ ലീവോ ഒക്കെയാണെങ്കില്‍ പറയുകയേ വേണ്ട. എന്തായാലും, ഒരു ഹാഫ് ഡേ ലീവിന് വേണ്ടി ഒരു യുവതി തന്റെ ബോസിന് അയച്ച മെസേജിന്റെ സ്ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. പോസ്റ്റ് കണ്ട് പലരും പൊട്ടിച്ചിരിക്കുകയാണ്.
പ്രാചി എന്ന ഇന്ത്യന്‍ യുവതിയാണ് തന്റെ മാനേജരോട് ലീവ് ചോദിക്കുന്നത്. അതില്‍ പറയുന്നത്, 'തനിക്ക് ഹാഫ് ഡേ ലീവ് അനുവദിക്കണം' എന്നാണ്. തന്റെ കുടുംബത്തോടൊപ്പം ഒരു പരിപാടിയില്‍ പങ്കെടുക്കാനാണ് ലീവ് എന്നും അവള് പറയുന്നുണ്ട്. എന്നാല്‍, മാനേജരാവട്ടെ അവളോട് 'ലീവ് എടുക്കരുത് എന്ന് അപേക്ഷിക്കുകയാണ്. ദയവായി ലീവ് എടുക്കരുത്, പ്ലീസ് , പ്ലീസ് മനസിലാക്കണം' എന്നാണ് പറയുന്നത്.
എന്നാല്‍ ഇതിന് യുവതി നല്കിയ മറുപടിയാണ് നെറ്റീസണ്‍സിനിടയില്‍ ചിരിപടര്‍ത്തിയത്. 'പ്ലീസ് മാം, ഈ ലീവ് കിട്ടിയില്ലെങ്കില്‍ എന്റെ അമ്മ എന്നെ കൊല്ലും' എന്നാണ് വളരെ സത്യസന്ധമായി യുവതി നല്കുന്ന മറുപടി. പിന്നീട് എന്ത് മറുപടിയാണ് പ്രാചിാക്ക് കിട്ടിയത് എന്ന് അറിയില്ല. പ്രാചി തന്നെയാണ് സംഭാഷണത്തിന്റെ സ്ക്രീന്‍ഷോട്ട് എക്സില്‍(മുമ്പ് ട്വിറ്റര്‍) പങ്കുവച്ചിരിക്കുന്നത്. 25 വയസ്സായ തൊഴിലാളിയാണെങ്കിലും തനിക്കിപ്പോഴും അമ്മയുടെ പേര് പറഞ്ഞിട്ട് വേണം ഒരു ലീവ് വാങ്ങാന്‍ എന്നും പ്രാചി കാപ്ഷനില്‍ കുറിക്കുന്നുണ്ട്.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ പോസ്റ്റിന് താഴെ നിരവധി ആളുകളാണ് കമന്റുമായി രംഗത്തെത്തിയത്. ഒരാള്‍ കുറിച്ചത് ഇതുകൊണ്ടാണ് താന്‍ ലീവ് ചോദിക്കാത്തത് ലീവ് എടുക്കുന്നു എന്ന് പറയുകയാണ് താന്‍ സാധാരണയായി ചെയ്യാറുള്ളത് എന്നാണ്. എന്തായാലും യുവതി പറഞ്ഞ കാരണം കൊള്ളാം എന്ന് നിരവധിപ്പേര്‍ കമന്റ് നല്കി.
imagine being 25 and still pulling the mom said no card. pic.twitter.com/msDb46YC1S
— praachiii (@crankyranterr) July 31, 2024






