ബെംഗളൂരു : കര്‍ണാടക കാര്‍വാറില്‍ ദേശീയ പാതയില്‍ പാലം തകര്‍ന്ന് ലോറി പുഴയില്‍ വീണു.സദാശിവഗഡിനെ കാര്‍വാറുമായി ബന്ധിപ്പിക്കുന്ന പഴയ കാളി പാലമാണ് തകര്‍ന്നുവീണത്. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ഈ സമയത്ത് പാലത്തിലൂടെ കടന്നുപോകുകയായിരുന്ന ട്രക്ക് പുഴയിലേക്ക് പതിക്കുകയായിരുന്നു.
അപകടത്തില്‍പ്പെട്ട ലോറി ഡ്രൈവറെ പിന്നീട് പ്രദേശവാസികള്‍ രക്ഷപ്പെടുത്തിയത്. തമിഴ്നാട് സ്വദേശി മുരുകന് (37) ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇയാളെ കാര്‍വാറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയിലേക്ക് മാറ്റിയതായി ഉത്തരകന്നഡ എസ്പി നാരായണ്‍ പറഞ്ഞു.
40 വര്‍ഷം പഴക്കമുള്ള പാലമാണ് തകര്‍ന്നത്. ദേശീയപാത 66 ന്റെ വികസനത്തിനായി ഇവിടെ പുതിയ പാലം പണിതിരുന്നെങ്കിലും ഒരു ഭാഗത്തേക്കുള്ള ഗതാഗതം പഴയ പാലം വഴി ആയിരുന്നു. അപകടത്തെ തുടര്‍ന്നു പുതിയ പാലത്തിന്റെയും സുരക്ഷാ പരിശോധന നടത്തിവരികയാണ്.

Comments