
ഒരു കാലത്ത് ക്രിക്കറ്റ് മൈതാനിയിൽ തിളങ്ങി നിന്ന താരങ്ങൾ ആരാധകരുടെ ആവേശങ്ങളായിരുന്നു. ക്രിക്കറ്റിൽ നിന്നും വിരമിച്ച തങ്ങളുടെ പ്രിയ കായിക താരങ്ങൾ എവിടെയെന്നുള്ളത് എപ്പോഴും ആരാധകർ തിരക്കാറുള്ളതാണ്. അതുകൊണ്ട് തന്നെ ഇവരുടെ ആരുടെ വീഡിയോ ആണെങ്കിലും സോഷ്യൽ മീഡിയയിലൂടെ അത് വളരെ പെട്ടെന്ന് വൈറൽ ആയി മാറാറുണ്ട്.
ഇന്ത്യൻ ക്രിക്കറ്റിന്റെ ആവേശമായിരുന്ന ക്രിക്കറ്റർ വിനോദ് കാംബ്ലി കുട്ടിക്കാലം മുതല് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുല്ക്കറിന്റെ സുഹൃത്താണ്. മുംബൈ സ്വദേശികളായ രണ്ടുപേരും അടുത്തടുത്ത കാലഘട്ടങ്ങളിലായി ദേശീയ ടീമിലും ഇടം നേടി. എന്നാൽ
ഇപ്പോഴിതാ കഴിഞ്ഞ കുറെ ദിവസങ്ങളായി
മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലിയുടേതെന്ന പേരില് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പ്രചരിക്കുകയാണ്.
അവശനിലയില് റോഡരികില് നില്ക്കുന്ന താരത്തിന് നടക്കാൻ പോലുമാകാത്ത സ്ഥിതിയാണെന്നുള്ളത് വീഡിയോയിലൂടെ കാണാം. താഴെ വീഴാൻപോകുന്ന 52 കാരനെ രണ്ട് പേർ താങ്ങിപിടിച്ച് കൊണ്ടുപോകുന്നതും ദൃശ്യത്തിലുണ്ട്. എന്തയാലും വീഡിയോ ദൃശ്യം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ .
കാലുകള് നിലത്തുറക്കാതെ, ഒരു ബൈക്കില് പിടിച്ച് പ്രയാസത്തോടെ നില്ക്കുന്നയാളിന്റെ വീഡിയോ കണ്ട് പലരും കാംബ്ലിയാണെന്നുള്ള തരത്തിൽ കമന്റുകൾ കുറിക്കുന്നുണ്ട്.
കടുത്ത മദ്യപാനത്തെ തുടർന്ന് കാംബ്ലിക്ക് നേരത്തെ മുതല് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. 2013 മുതല് ഗുരുതര ആരോഗ്യ പ്രശ്നത്തിലാണ് കാംബ്ലി. ഡ്രൈവിങിനിടെ ഹൃദയാഘാതം സംഭവിച്ചിരുന്നു. ഒരുവർഷം മുൻപ് ആന്റിയോപ്ലാസ്റ്റിക്കും വിധേയനായി.
ഏതായാലും ഇതു താരമാണോ അല്ലയോ എന്ന സംശയത്തിലാണ് ആരാധകർ.







Comments