ശ്രീനഗര്‍: റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കരുതെന്ന് ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്റെ ഭീഷണി. സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയില്ലാതെ സ്വന്തം വീട്ടിലോ നാട്ടിലോ 15 മിനിറ്റ് നില്ക്കാന് കഴിയുമോ എന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ ഭീകരര്‍ വെല്ലുവിളിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഹിസ്ബുള്‍ കമാന്‍ഡര്‍ പുറത്തുവിട്ട് 10 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് വെല്ലുവിളിയും ഭീഷണിയും. എ.കെ 47 തോക്കുമേന്തി നില്ക്കുന്ന രണ്ട് പേരാണ് വീഡിയോയില്‍ ഉള്ളത്.
മെഹബൂബയും ഇന്ത്യയെ പിന്തുണയ്ക്കുന്ന മറ്റ് രാഷ്ട്രീയ പാര്‍ട്ടിക്കാരും മുതലക്കണ്ണീര് ഒഴുക്കുന്നത്. രാജ്യം അവര്‍ക്കൊപ്പമാണെന്ന് കരുതുന്നുണ്ടെങ്കില്‍ സ്വന്തം വീട്ടിലോ സുരക്ഷയില്ലാത്ത സ്ഥലത്തോ നില്‍ക്കാനും ഹിസ്ബുള്‍ അവരെ വെല്ലുവിളിച്ചു.






