
മലയാള സിനിമയില്‍ സഹനായിക നായിക വേഷങ്ങളില്‍ തിളങ്ങി നില്ക്കുന്ന യുവനടിയാണ് ആല്‍ഫി പഞ്ഞിക്കാരന്‍. സൺഡേ ഹോളിഡേ, വള്ളിക്കുടിലിലെ വെള്ളക്കാരൻ, ഇളയരാജ, മാർക്കോണി മത്തായി, സിഗ്നേച്ചർ,ശിക്കാരി ശംഭു തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ‘മാളികപ്പുറം’ സിനിമയിലെ കല്ലുവിന്റെ അമ്മ എന്ന കഥാപാത്രത്തിലൂടെയാണ് ആല്‍ഫി ഏറെ ശ്രദ്ധിക്കപ്പെട്ടത്. സിനിമയില്‍ താരത്തിന് ബ്രേക്ക് നല്‍കിയത് മാളികപ്പുറമായിരുന്നു. സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്ക്കുന്ന താരമാണ് ആല്‍ഫി.
ഇപ്പോഴിതാ താരത്തിന്റെ പുതിയ ഗ്ലാമര്‍ ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടുന്നത്. ഡീപ്പ് നെക്ക് കട്ട് ബ്ലൗസിനൊപ്പം മിനിമല്‍ ഡിസൈനുള്ള സാരി ധരിച്ച താരത്തിന്റെ ഫോട്ടോഷൂട്ട് അല്‍പ്പം ഹോട്ടാണ്. ‘‘കുറച്ചുകൂടി ആത്മസ്നേഹം, കുറച്ചുകൂടി സന്തോഷം...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. അതിസുന്ദരിയായി മാത്രമല്ല ഗ്ലാമര്‍ ലുക്കിലുമാണ് താരം ചിത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. പ്ലാന്‍ പി ആക്ഷന്‍സ് സ്റ്റുഡിയോസാണ് ഫോട്ടോകള്‍ക്ക് പിന്നില്‍.
അടുത്തിടെ സുരാജ് വെഞ്ഞാറമൂട് പ്രധാനവേഷത്തിലെത്തിയ നാഗേന്ദ്രന്‍സ് ഹണിമൂണ്‍ എന്ന വെബ് സീരീസാണ് ആല്‍ഫി അവസാനം അഭിനയിച്ച പ്രൊജക്ട്.
ചിത്രങ്ങള്‍ക്ക് പ്രശംസയും വിമര്‍ശനങ്ങളും നിറയുന്നുണ്ട്. ‘ഇത് കല്ലുവിന്റെ അമ്മ തന്നെയാണോ, ശരിക്കും ഹോട്ട് ലുക്കിലാണല്ലോ’ എന്നതടക്കമാണ് കമന്റുകള്‍.






