
പാരീസ് ; ഇന്ത്യന്‍ ഹോക്കി ടീമില്‍ നി്നന് വിരമിക്കല്‍ പ്രഖ്യാപിച്ച ഗോല്‍ കൂപ്പര്‍ പി ആര് ശ്രീജേഷിനെ കാത്തിരിക്കുന്നത് പരിശീലക പദവി. ഒളിംപിക്സിന് ശേഷം വിരമിക്കുമെന്ന് നേരത്തെ തന്നെ ശ്രീജേഷ് വ്യക്തമാക്കിയിരുന്നു.ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്.
പരിശീലകനാവാനുള്ള ആഗ്രഹം നേരത്തെ ശ്രീജേഷ് വ്യക്തമാക്കിയിരുന്നു. അത്തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നതും. ശ്രീജേഷിനെ ഇന്ത്യന്‍ ജൂനിയര്‍ ടീമിന്റെ മുഖ്യ പരിശീലകനാക്കിയേക്കും. പദവി ഏറ്റെടുക്കണമെന്ന് ഹോക്കി ഇന്ത്യ ശ്രീജേഷിനോട് ആവശ്യപ്പെടും. നേരത്തെ, ഇന്ത്യന്‍ ശ്രീജേഷ് ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ സഹപരിശീലകനാകുമെന്ന് വാര്‍ത്തുകളുണ്ടായിരുന്നു. അതേസമയം, ഹര്‍മന്‍പ്രീത് സിംഗ് ടീമിന്റെ നായകനായി തുടരും. അടുത്ത ലോസ് ആഞ്ചല്‍സ് ഒളിംപിക്സ് വരെ താരത്തെ അദ്ദേഹം തുടര്‍ന്നേക്കും.




