
കണ്ണൂര്‍: പാലക്കോട് വലിയ കടപ്പുറം അഴിമുഖത്ത് മണൽ തിട്ടയിൽ തട്ടി തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പാലക്കോട് വലിയ കടപ്പുറത്തെ കെ.എ. നാസർ (52) ആണ് മരിച്ചത്. രാവിലെ 6.30നാണ് സംഭവം. എട്ടിക്കുളം സ്വദേശി നാസര്‍ ആണ് മരിച്ചത്.
കണ്ണൂര്‍ എട്ടിക്കുളത്താണ് കടലില്‍ വെച്ച് മത്സ്യബന്ധന വള്ളം മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന രണ്ടു പേര് നീന്തി രക്ഷപ്പെടുകയായിരുന്നു. പാലക്കോട് ഫിഷ്ലാഡിങ് സെന്ററിൽ നിന്ന് പാലക്കോട് പുഴയിലൂടെ അഴിമുഖം വഴി കടലിലേക്ക് പോകുമ്പോഴാണ് അപകടം.
കഴിഞ്ഞ ദിവസം അഴിമുഖത്ത് മണ്ണിടിഞ്ഞ് മത്സ്യത്തൊഴിലാളികൾക്ക് ദിവസങ്ങളോളം കടലിൽ പോകാൻ കഴിഞ്ഞിരുന്നില്ല.ജീവൻ പണയപ്പെടുത്തിയാണ് തങ്ങൾ അഴിമുഖം വഴി കടലിലേക്ക് പോകുന്നതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.






