പാലക്കാട് : ചിറ്റൂരിൽ കാറിൽ കടത്തുകയായിരുന്ന 2.97 കോടി രൂപയുടെ കുഴൽപണം പിടികൂടി. ഇന്നു രാവിലെ 5.50ന് ചിറ്റൂർ ആശുപത്രി ജംക്ഷനിലായിരുന്നു സംഭവം. കുഴൽപണം കടത്തുകയായിരുന്ന മലപ്പുറം അങ്ങാടിപ്പുറം പൂക്കോട്ടിൽ യു.ജംഷാദ് (46), അങ്ങാടിപ്പുറം ചോലയിൽ വീട്ടിൽ കെ. അബ്ദുല്ല(42) എന്നിവരെ കസ്റ്റഡിയിലെടുത്തു.
മുൻവശത്തെ ഇരു സീറ്റുകൾക്കും അടിയിൽ നിർമിച്ച അറയിൽ സൂക്ഷിച്ച നിലയിൽ ആയിരുന്നു പണം ഉണ്ടായിരുന്നത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പോലീസ് നടപടി.
മുൻവശത്തെ ഇരു സീറ്റുകൾക്കും അടിയിൽ നിർമിച്ച അറയിൽ സൂക്ഷിച്ച നിലയിൽ ആയിരുന്നു പണം ഉണ്ടായിരുന്നത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പോലീസ് നടപടി.

Comments