കല്‍പ്പറ്റ : ദുരന്തബാധിത പ്രദേശങ്ങളിലെ വ്യോമ വ്യോമ നിരീക്ഷണം പൂര്‍ത്തിയാക്കി . പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം റോഡ് മാർഗം കൽപറ്റയിൽ നിന്നും ചൂരൽമലയിലേക്ക് എത്തിച്ചേര്‍ന്നു. നരേന്ദ്ര മോദിയുടെ ആദ്യ സന്ദള്‍ശനം വെളളാര്‍മല സ്കൂളില്‍. വെള്ളാർമല സ്കൂളിലെത്തിയ പ്രധാനമന്ത്രി വിദ്യാർഥികളെപ്പറ്റിയും തുടർപഠനത്തെ പറ്റിയും ചോദിച്ചറിയുന്നു.എത്ര വിദ്യാർഥികൾക്ക് പരുക്ക് പറ്റി, എത്ര വിദ്യാർഥികൾ മരിച്ചു, വിദ്യാർഥികളെ എവിടെ പഠിപ്പിക്കും എന്നെല്ലാം ചോദ്യങ്ങൾ.
പ്രധാനമന്ത്രി സൈനിക ഉദ്യോഗസ്ഥരോട് പ്രാഥമിക വിവരങ്ങൾ വിവരങ്ങൾ തേടി .രക്ഷാപ്രവർത്തനത്തിനു നേരിട്ട വെല്ലുവിളികൾ പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സംഘവും പ്രദേശത്ത്. തീരുമാനിച്ചതിനെക്കാൾ കൂടുതൽ സമയം പ്രധാനമന്ത്രി ചൂരൽമലയിൽ ചെലവഴിക്കുന്നു.
.

ദുരന്തഭൂമിയിലെത്തുന്ന പ്രധാനമന്ത്രി സൈന്യം നിർമിച്ച ബെയ്ലി പാലത്തിലെത്തും. ശേഷം ദുരന്തം അതിജീവിച്ചവർക്ക് സാന്ത്വനം പകരാനായി ദുരിതിതാശ്വാസ ക്യാമ്പിലുമെത്തും. ഉരുൾപൊട്ടലിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കിടക്കുന്നവരെയും പ്രധാനമന്ത്രി കാണും. ദുരന്തത്തിൽ മാതാപിതാക്കളെയും സഹോദരിയെയും നഷ്ടപ്പെട്ട 8 വയസുകാരി അവന്തികയുടെ വീട്ടിലും അദ്ദേഹം സന്ദർശനം നടത്തും. അമ്മൂമ്മയ്ക്കൊപ്പമാണ് അവന്തിക ഇപ്പോൾ താമസിക്കുന്നത്. കഴുത്തറ്റം മണ്ണിൽ കുടുങ്ങി ജീവിതത്തിലേക്ക് തിരിച്ചെത്തിയ അരുണിനേയും പ്രധാനമന്ത്രി സന...

Comments