
ഇന്ന് ജോലിക്ക് പോകാത്തതായി അധികമാരും ഉണ്ടാകില്ല. എന്നാല്‍ ജോലിക്കാര്‍ എല്ലാം അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ട്രാഫിക്ക്.ബ്ലോക്കില്‍ കുടുങ്ങിയാല്‍ പിന്നെ പറയണ്ടല്ലോ? ജോലി സ്ഥലത്ത് സമയത്തിന് എത്താന്‍ കഴിയില്ല എന്ന് മാത്രമല്ല എപ്പോഴാണ് അവിടെ എത്തിച്ചേരുന്നതെന്ന് പോലും പറയാന്‍ കഴിയില്ല. എന്നാല്‍, ഈ ഒരു കാര്യത്തില്‍ ഇവിടെ ഒരു നാട്ടുകാര്‍ അല്പം വെറൈറ്റിയാണ്. റോഡിലെ ട്രാഫിക് ബ്ലോക്കിലൂടെ പോകുന്നതിലും എളുപ്പം എന്ന് കരുതി ഇവര്‍ ചെയ്യുന്നത് നീന്തി ജോലിക്ക് പോവുക എന്നതാണ്.
സ്വിറ്റ്സര്‍ലന്‍ഡിന്റെ തലസ്ഥാനമായ ബേണിലാണത്രെ ആളുകള്‍ ഇങ്ങനെ ചെയ്യുന്നത്. പ്രത്യേകിച്ച് വേനല്‍ക്കാലമായാല്‍ ഇവിടെ പ്രദേശവാസികളും വിനോദസഞ്ചാരികളും എല്ലാം നീന്താന്‍ ഇഷ്ടപ്പെടുന്നു എന്നാണ് പറയുന്നത്. എന്നാലും, ജോലിക്ക് പോകുമ്പോള്‍ നീന്തിയാല്‍ വസ്ത്രങ്ങളും, ജോലിക്ക് പോകുമ്പോള്‍ കൊണ്ടുപോകേണ്ടുന്ന സാധനങ്ങളുമെല്ലാം നനയില്ലേ എന്നാണോ ചിന്തിക്കുന്നത്? അതെല്ലാം ഒരു വാട്ടര്‍പ്രൂഫ് ബാഗിലാക്കി കൊണ്ടുപോവുമത്രെ. Pubity എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നും അടുത്തിടെ ഇതിന്റെ ചിത്രങ്ങളും വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു. വളരെ പെട്ടെന്നാണ് ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.
വീഡിയോയില്‍ വലിയ വാട്ടര്‍പ്രൂഫ് ബാഗുമായി ആളുകള്‍ നീന്തിപ്പോകുന്നതും വെള്ളത്തില്‍ നില്ക്കുന്നതും എല്ലാം കാണാം. നീന്തല്‍വസ്ത്രങ്ങളോ അല്ലെങ്കില്‍ നീന്തല്‍ എളുപ്പമാക്കുന്ന വസ്ത്രങ്ങളോ ആണ് ആളുകള്‍ ഈ അവസരത്തില്‍ ധരിക്കുന്നത്. 20 -ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ തന്നെ സ്വിറ്റ്സര്‍ലാന്‍ഡ് ഇവിടുത്തെ തടാകങ്ങളും പുഴകളും എല്ലാം വൃത്തിയാക്കാനുള്ള തീരുമാനം എടുത്തിരുന്നു. അതുകൊണ്ട് തന്നെ ഇവിടുത്തുകാര്‍ക്ക് നീന്തല്‍ എളുപ്പമുള്ള സംഗതിയാണ്.
നിരവധിപ്പേരാണ് ഈ പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. പോസ്റ്റിന്റെ കാപ്ഷനില്‍ പറഞ്ഞിരിക്കുന്നത് ഇത് ആരേ നദിയാണ് എന്നാണ്. എന്നാല്‍, ഇത് ആരേ നദിയല്ല എന്നും ആ നദിയില്‍ ആളുകള്‍ നീന്തി ജോലിക്ക് പോകാറില്ല എന്നും സ്വിറ്റ്സര്‍ലാന്‍ഡില്‍ നിന്നും ആളുകള്‍ കമന്റ് നല്‍കിയിട്ടുണ്ട്. അതേസമയം ഇത് റൈന്‍ നദിയാണ് എന്നും പലരും സൂചിപ്പിച്ചു.






