
കായിക പ്രേമികൾക്ക് മാത്രമല്ല ഇന്ത്യകാർക്ക് മുഴുവൻ അഭിമാനമായിട്ടാണ് പാരീസ് ഒളിംപിക്സിലെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര വെള്ളി നേടിയതും ഷൂട്ടിംഗില്‍ മനു ഭാക്കർ രണ്ട് വെങ്കലം നേടിയതും.
ഒളിംപിക്സ് സമാപന ചടങ്ങില്‍ മലയാളി താരം പി ആര് ശ്രീജേഷിനൊപ്പം ഇന്ത്യൻ പതാക വഹിച്ചതും മനുവായിരുന്നു. എന്നാലിപ്പോഴിതാ ഒളിംപിക് വില്ലേജില്‍ നിന്ന് പുറത്തുവന്നൊരു വീഡിയോയാണ് ചർച്ചകളിൽ നിറയുന്നത്.
വിഡിയോയിൽ നീരജിന് അടുത്തെത്തി മനു ഭാക്കറുടെ അമ്മ സംസാരിക്കുന്നത് കാണാം. സംസാരത്തിനിടെ നീരജിന്റെ കൈയെടുത്ത് തന്റെ തലയില്‍ കൈവെച്ച് സത്യം ചെയ്യിക്കുകയാണ് ഭാക്കറുടെ അമ്മ.
ഇതിനിടെ ഇന്ത്യൻ ഷൂട്ടിംഗ് പരിശീലകന് ജസ്പാല്‍ റാണ നീരജിന് അടുത്തെത്തി ഹസ്തദാനം ചെയ്യുന്നുണ്ടെങ്കിലും നീരജിന്റെ കൈ പിടിച്ച് മനുവിന്റെ അമ്മ സസാരം തുടരുന്നതും നീരജ് എല്ലാം തലകുലുക്കി സമ്മതിക്കുന്നതും കാണാം.
എന്താണ് ഇരുവരും സംസാരിക്കുന്നതെന്ന ചോദ്യമാണ് മിക്ക ആരാധകരും വീഡിയോക്ക് താഴെ കുറിക്കുന്നത്. അതിനിടെ മറ്റൊരു വീഡിയോയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നീരജും മനു ഭാക്കറും തമ്മില്‍ സംസാരിച്ചു നില്ക്കുന്ന വീഡിയോ ആയിരുന്നു അത്. ഇരുവരും മുഖത്തോട് മുഖം നോക്കിയല്ല തല കുനിച്ചു നിന്നാണ് സംസാരിക്കുന്നത്. ഇതിനിടെ ഓടിയെത്തിയ മനു ഭാക്കറുടെ അമ്മ ഇരുവരുടെയും ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതും നീരജ് പോസ് ചെയ്യുമ്പോഴേക്കും മനു ഭാക്കര്‍ നടന്നു നീങ്ങുന്നതും വീഡിയോയിലുണ്ട്.
ഏതായാലും വീഡിയോ ശ്രദ്ധിക്കപ്പെട്ടത്തോടെ എന്താണ് ഇതെന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ആരാധകർ.
पेरिस में 2 मेडल जीतने वाली मनु भाकर की मां और जेवलिन स्टार नीरज चोपड़ा के बीच बातचीत का वीडियो वायरल, लोग बोले 'रिश्ता पक्का?'#NeerajChopra #ManuBhaker #ParisOlympics2024 #Olympics pic.twitter.com/UmQQJjt97N
— AajTak (@aajtak) August 12, 2024


