
ജയ്പൂര്‍: കുവൈത്തില്‍ നിന്ന് ഫോണിലൂടെ ഭാര്യയെ മുത്തലാഖ് ചെല്ലിയ യുവാവ് പിടിയില്‍. ജയ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പാകിസ്ഥാനി യുവതിയെ വിവാഹം ചെയ്യുന്നതിന് മുന്‍പ് തന്നെ മുത്തലാഖ് ചൊല്ലിയാതായി ആരോപിച്് 29 കാരി നല്കിയ പരാതിയിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
29കാരിയായ ഫരീദാ ബാനു നല്കിയ പരാതിയില്‍ റഹ്മാന് ആണ് അറസ്റ്റിലായത്. 2011ലായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവര്‍ക്കും രണ്ടുമക്കളുണ്ട്. കുടുംബം പോറ്റുന്നതിനായി കുവൈത്തിലേക്ക് പോയ റഹ്മാന് സാമൂഹിക മാധ്യമം വഴിയാണ് പാകിസ്ഥാനി യുവതിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് സൗദി അറേബ്യയില്‍ വച്ചാണ് ഇരുവരും വിവാഹം ചെയ്തത്.






