
തമിഴ് രുചികള്‍ ഇഷ്ടപ്പെടുന്നവരാണ് ഇന്ന് ഏറെ മലയാളികള്‍... അതില്‍ ഒരു പ്രധാന വിഭവമാണ് തൈര് സാദം...
ആവശ്യമുള്ള സാധനങ്ങള്‍
പൊന്നിയരി ചോറ്- 1/2 കിലോ അരിയുടേത്
പുളിയില്ലാത്ത തൈര്- 1/2 ലിറ്റര്‍
പച്ചമുളക് വട്ടത്തിലരിഞ്ഞത്- 4 എണ്ണം
ഇഞ്ചി ചെറുതായരിഞ്ഞത്- ഒരു കഷണം
കടുക്- ഒരു ടീസ്പൂണ്‍
ഉഴുന്നുപരിപ്പ്- ഒരു ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
നല്ലെണ്ണ- ഒരു ടീസ്പൂണ്‍
കറിവേപ്പില- കുറച്ച്
വറുത്തെടുത്ത തൈര് മുളക്- 4 എണ്ണം
തയാറാക്കുന്നവിധം:
തൈരും ഉപ്പും കൂടി യോജിപ്പിച്ചുവയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടലപ്പരിപ്പ്, ഉഴുന്നുപരിപ്പ് ഇവ ചുവക്കെ വറുക്കുക. ഇതിലേക്ക് കടുകിട്ട് പൊട്ടിച്ച് കറിവേപ്പില, പച്ചമുളക് എന്നിവ വഴറ്റി അടുപ്പില്‍ നിന്നിറക്കി വയ്ക്കുക. വഴറ്റി വച്ചിരിക്കുന്ന ചേരുവകളും വറുത്ത കൊണ്ടാട്ട മുളകും ചോറും കൂടി യോജിപ്പിച്ച് തണുക്കാന്‍ വയ്ക്കുക. തണുത്ത ശേഷം തൈരും ചേര്‍ക്കുക.
വെന്ത് തണുത്ത ചോറില്‍ ഉപ്പ് ചേര്‍ത്ത തൈര് ചേര്‍ത്തിളക്കി ഒരു പാത്രത്തില്‍ രാവിലെ എടുത്തുവയ്ക്കുക. മുകളില്‍ ചുവന്ന മുളകു മുറിച്ചതും കടുകും കറിവേപ്പില പൊടിയായരിഞ്ഞതും താളിച്ചൊഴിക്കാം. ഉച്ചയാകുമ്പോഴേ പാത്രം തുറക്കാവൂ. ഇതിനൊപ്പം നാരങ്ങാ അച്ചാറും മുളക് കൊണ്ടാട്ടവും ചേര്‍ത്ത് കഴിക്കാം. വേണമെങ്കില്‍ മുറിച്ച പപ്പടവും വറുത്ത് കൂട്ടാം.






