കല്‍പ്പറ്റ; ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവരുടെ താത്കാലിക പുനരധിവാസത്തിന് വീട് നല്കാന് സന്നദ്ധരായവര്‍ വിവരം അറിയിക്കണമെന്ന് ജില്ല കളക്ടര്‍ ഡിആര്‍ മേഘശ്രീ. വീടുകള്‍ വാടയ്ക്ക് നല്‍കേണ്ടത് പുനരധിവാസത്തിന് സ്ഥിരം സംവിധാനം ഒരുങ്ങുന്നത് വരെയാണ്.മുട്ടില്‍, മേപ്പാടി, വൈത്തിരി, അമ്പലവയല്‍, മൂപ്പൈനാട്, പൊഴുതന, വേങ്ങപ്പള്ളി, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പരിധിയിലും കല്‍പ്പറ്റ നഗരസഭാ പരിധിയിലുമാണ് നിലവില്‍ വീടുകള്‍ അന്വേഷിക്കുന്നത്.
6000 രൂപ പ്രതിമാസം സര്‍ക്കാര്‍ വാടക അനുവദിക്കും. വീടുകള്‍, വീടുകളുടെ മുകള്‍ നിലകള്‍, ഒറ്റമുറികള്‍ ഹൗസിങ് കോളനികള്‍, മതസ്ഥാപന പരിധിയിലുള്ള കെട്ടിടങ്ങള്‍ തുടങ്ങിയവയാണ് താത്ക്കാലിക താമസത്തിന് ആവശ്യമായത്.വീടുകളില്‍ അതിഥികളായും ദുരന്ത ബാധിതരെ സ്വീകരിക്കാം.ക്യാംപുകളില്‍ കഴിയുന്നവരുടെ താത്ക്കാലിക പുനരധിവാസം ഈ മാസം തന്നെ ഉറപ്പാക്കാന്‍ എല്ലാവരുടെയും സഹകരണം ഉണ്ടാകുമെന്നും കളക്ടര്‍ പറഞ്ഞു.

Comments