
ആമയുടെ വേഗതക്കുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയാം. ഒരു വലിയ ആമ ഹൈവേ മുറിച്ച് കടക്കാന്‍ എത്ര നേരമെടുക്കുമായിരിക്കും. അതും തെക്കന്‍ അരിസോണയിലെ ഒരു ഹൈവേ.ഇപ്പോള്‍ ആ നാട്ടില്‍ കൗതുകമുണര്‍ത്തിയിരിക്കുന്നത് അത്തരത്തിലുള്ള ഒരു ആമയാണ്.ഹൈവേ മുറിച്ച് കടക്കാന്‍ ശ്രമിച്ചതില്‍ മാത്രമല്ല കൗതുകം. അത് മൂന്നുമൈല്‍ സഞ്ചരിച്ചാണത്രെ അവിടെ എത്തിച്ചേര്‍ന്നത്.
പിക്കാച്ചോയ്ക്ക് സമീപത്താണ് ഇന്റര്‍സ്റ്റേറ്റ് 10 കടക്കാന്‍ ശ്രമിച്ച ഒരു ആമയെ രക്ഷപ്പെടുത്തിയത്. ജൂലൈ 30 -നാണ് തന്റെ വാഹനത്തില്‍ അതുവഴി സഞ്ചരിക്കുകയായിരുന്ന സ്റ്റീവന്‍ സെക്രെക്കി എന്നയാള്‍ നടുറോഡില്‍ ഒരു ആമയെ കണ്ടു എന്ന് കാണിച്ച് അധികൃതരെ വിളിച്ചത്. പൈനല്‍ കൗണ്ടിയിലെ കാസ ഗ്രാന്‍ഡിനും ടക്സണിനും ഇടയിലുള്ള റോഡിലാണ് പാതിദൂരം എത്തിയ ആമയെ യാത്രക്കാരന് കണ്ടതത്രെ. അധികൃതര്‍ വരുന്നതിന് മുമ്പ് തന്നെ പരിക്കേല്‍ക്കാതെ ആമയെ റോഡില്‍ നിന്നും മാറ്റാന്‍ സാധിച്ചു.
ആമയുടെ തോടിന് കുറുകെ 'സ്റ്റിച്ച്' എന്ന പേര് എഴുതിയിരിക്കുന്നതായി പൊലീസുകാരുടെ ശ്രദ്ധയില്‍ പെട്ടു. ഉടനെ തന്നെ പൊലീസുകാര്‍ മൂന്ന് മൈല്‍ അകലെയുള്ള ഒരു ഫാമുമായി ബന്ധപ്പെട്ടു. അവര്‍ സംശയിച്ചത് തന്നെയാണുണ്ടായത്.






