
തിരുവനന്തപുരം : സെപ്റ്റിക് ടാങ്കിനുളളില്‍ ഇറങ്ങിയ നിര്‍മ്മാണ തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു. തിരുവനന്തപുരം ജില്ലയിലെ പേയാട് ആണ് സംഭവം നടന്നത്. വെള്ളറട സ്വദേശി രാജേന്ദ്രൻ (55) ആണ് മരിച്ചത്. രക്ഷിക്കാനിറങ്ങിയ സഹ തൊഴിലാളി ഗുരുതരാവസ്ഥയിലാണ്.
പേയാട് ഭജനമഠം പ്ലാവിള കോണത്തെ കൃഷ്ണപ്രസാദിന്റെ പുതിയ വീട് നിര്‍മാണം നടക്കുന്ന സ്ഥലത്താണ് സംഭവം. രാജേന്ദ്രന് കുഴഞ്ഞു വീഴുന്നത് കണ്ട് രക്ഷിക്കാന്‍ കുഴിയില്‍ ഇറങ്ങിയ സഹ തൊഴിലാളിയക്ക് പരുക്കേറ്റ് .വെള്ളറട സ്വദേശി രതീഷ് നെ കാട്ടാക്കട ഫയര്‍ഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്.






