മനുഷ്യമനസ്സില്‍നിന്ന് ശാന്തിയും സമാധാനവും അകന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. എവിടെയും അശാന്തിയുടെയും വിദ്വേഷത്തിന്റെയും പുകപടലങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു! അശാന്തിയുടെ ഈ പരിതസ്ഥിതി ശാന്തിയുടെ സ്രോതസ്സ് കണ്ടെത്താനും ശാന്തമായി ജീവിക്കാനും നമ്മെ നിര്‍ബന്ധിതമാക്കുന്നു.
നമുക്ക് പുഷ്പങ്ങളെ നോക്കാം. അവയും ഈ അശാന്തിയുടെ സ്രോതസ്സ് കണ്ടെത്താനും ശാന്തമായി ജീവിക്കാനും നമ്മെ നിര്‍ബന്ധിതമാക്കുന്നു.
അവര്‍ക്കും ഈ ലോകത്തിലെ പരിസരമലിനീകരണവും ജീര്‍ണ്ണതയും അനുഭവിക്കേണ്ടിവരുന്നുണ്ട്. തോട്ടിന്‍വക്കിലും റോഡരുകിലും അത് വളര്‍ന്ന് സുഗന്ധം പരത്തുന്നു. അവ സദാസുന്ദരവും വിടര്‍ന്നതും സുഗന്ധപൂരിതവുമായി കാണപ്പെടുന്നു. പുഷ്പത്തിന്റെ ഈ സവിശേഷതയും നന്മയും കണക്കിലെടുത്താണ് ഭാരതത്തില്‍ വിവിധ സന്ദര്‍ഭങ്ങളില്‍ പുഷ്പങ്ങള്‍ കൊടുക്കുന്ന സമ്പ്രദായം വന്നത്. ഇന്നും എല്ലാ ജാതിമതസ്ഥരും പുഷ്പങ്ങള്‍ക്ക് ഒരു ഉയര്‍ന്ന സ്ഥാനം കല്‍പ്പിച്ചിരിക്കുന്നു.
ഭക്തര്‍ പുഷ്പങ്ങളെ ക്ഷേത്രങ്ങളിലും മറ്റും ഈശ്വരന് സമര്‍പ്പിക്കുന്നു. പരസ്പരം കാണുമ്പോഴും പ്രത്യേക ചടങ്ങിലും പുഷ്പങ്ങള്‍ 'ബൊക്കെ' രൂപത്തിലും മറ്റും കൊടുത്ത് ആദരിക്കുന്നു; സ്വീകരിക്കുന്നു. ഇതേ പൂക്കള്‍ തന്നെ മരണാനന്തര ചടങ്ങില്‍ ശവശരീരത്തില്‍ 'റീത്ത്' എന്ന ഓമനപ്പേരില്‍ അര്‍പ്പിക്കപ്പെടുന്നു. ഭഗവാന്റെ പൂന്തോട്ടത്തിലെ പൂക്കളായ നാം ഏതു വിപരീത പരിതസ്ഥിതിയിലും ശാന്തിയുടെ സുഗന്ധം പരത്തുന്നവരായിത്തീരട്ടെ!
കെ.വി. ശ്രീനിവാസന്‍






