
ചാപ്പാത്തിക്കൊപ്പം കഴിക്കാന്‍ ഇതാ ഒരു അടിപൊടി വിഭവം. ഇന്നു തന്നെ ഒന്ന് ഉണ്ടാക്കി നോക്കൂ... കടകളില്‍നിന്ന് വാങ്ങി കഴിക്കുന്നതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഇതിന്റെ രുചി.
1. കോഴി - അരക്കിലോ
2. തക്കാളിച്ചാറ് - രണ്ടു ടേബിള്‍സ്പൂണ്‍
കട്ടത്തൈര് - ഒന്നര ടേബിള്‍സ്പൂണ്‍
ഗരംമസാല - ഒരു ടീസ്പൂണ്‍
മുളകുപൊടി - മുക്കാല്‍ ടീസ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ് - മുക്കാല്‍ ടീസ്പൂണ്‍
പുളി - ഒരു നെല്ലിക്കാ വലിപ്പത്തില്‍
ഉപ്പ്, പഞ്ചസാര - പാകത്തിന്
3. പച്ചമുളക് അരിഞ്ഞത് - ഒന്ന്
മല്ലിയില - അരിഞ്ഞത് - ഒന്നര ടേബിള്‍സ്പൂണ്‍
4. പാല്‍പ്പാട - ഒന്നര ടേബിള്‍സ്പൂണ്‍
പാകം ചെയ്യുന്ന വിധം:
കോഴി കഴുകി വൃത്തിയാക്കുക. തക്കാളി വേവിച്ചുടച്ച് അരിച്ചെടുത്തത്, തൈര്, ഗരംമസാല, മുളകുപൊടി, വെളുത്തുള്ളി പേസ്റ്റ്, പുളി, ഉപ്പ്, പഞ്ചസാര എന്നിവ മിക്സിയില്‍ അരച്ചെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി മസാലക്കൂട്ട് വഴറ്റുക. നന്നായി തിളച്ചുവരുമ്പോള്‍ കോഴി ചേര്‍ത്തിളക്കണം. അല്പം വെള്ളം ചേര്‍ത്ത ശേഷം മൂടിവച്ച് വേവിക്കുക. കോഴി വെന്തു പാകമാകുമ്പോള്‍ പച്ചമുളകും മല്ലിയിലയും അരിഞ്ഞതുചേര്ത്ത് രണ്ട് മിനിറ്റ് തിളപ്പിക്കുക. അടുപ്പില്‍നിന്ന് വാങ്ങി പാല്‍പ്പാട ചേര്‍ത്ത് ചൂടോടെ വിളമ്പാം.






