മലയാള സിനിമാപ്രേക്ഷകര്‍ക്ക് ചിരപരിതയായ താരമാണ് മേഘ്നരാജ്. ചുരുക്കം മലയാളം സിനിമകളിലേ താരം അഭിനയിച്ചിട്ടുള്ളൂവെങ്കിലും പ്രേക്ഷകര്‍ക്ക് മേഘ്നയോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. അതുകൊണ്ടു തന്നെ മേഘ്നയുടെ ഭര്‍ത്താവും കന്നഡ താരവുമായ ചിരഞ്ജീവി സർജയുടെ മരണം മലയാളികളെയടക്കം കന്നഡ താരം ചിരഞ്ജീവി സർജയുടെ മരണം ഏവരെയും ഞെട്ടിച്ച വാർത്തയായിരുന്നു. 35-ാം വയസില്‍ ഹൃദയാഘാതം വന്ന് തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ചിരഞ്ജീവി സർജയുടെ മരണം.
മരണ സമയത്ത് ഭാര്യ നടി മേഘ്ന രാജ് ഗർഭിണിയുമായിരുന്നു. ജീവിതത്തിലെ ഏറ്റവും വിഷമകരമായ ആ ഘട്ടം മേഘ്ന നേരിട്ടത് കുടുംബത്തിന്റെ പിന്തുണ കൊണ്ടാണ്. മേഘ്നയെപ്പോലെ ചിരഞ്ജീവി സർജയുടെ മരണം പിടിച്ചുലച്ച മറ്റൊരു വ്യക്തിയായിരുന്നു നടന്റെ അനുജൻ ധ്രുവ സർജ. അപ്രതീക്ഷിത വിയോഗം താങ്ങാനാകാതെ പൊട്ടിക്കരയുന്ന ധ്രുവ സർജയുടെ വീഡിയോ അന്ന് എല്ലാവരും ഒരു വിങ്ങലോടെയാണ് കണ്ടത്. കന്നഡ സിനിമാ രംഗത്ത് ചേട്ടനെ പോലെ വലിയ ജനപ്രീതി ധ്രുവയ്ക്കുമുണ്ട്.
ഇപ്പോഴിതാ ചേട്ടന് ചിരഞ്ജീവിയെക്കുറിച്ച് സംസാരിക്കുകയാണ് ധ്രുവ സർജ. ‘‘ചേട്ടനെ എല്ലാ ദിവസവും ഓർക്കാറുണ്ട്. ചേട്ടൻ ചെന്നെെയിലാണ് പഠിച്ചത്. എനിക്ക് തമിഴ് ഇത്രയെങ്കിലും അറിയുന്നതിന് കാരണം ചേട്ടനാണ്. ചേട്ടൻ നന്നായി തമിഴ് സംസാരിക്കും. ചേട്ടൻ ഇപ്പോള്‍ ഇല്ല, വേറെ നാട്ടില്‍ പോയിരിക്കുകയാണ്, തിരിച്ച് വരും എന്നാണ് ഞാൻ ഇവിടെ പറയുന്നത്. കാരണം ചേട്ടന്റെ മകൻ റയാൻ ഈ വീഡിയോ കണ്ടേക്കാം. അവനെ വിഷമിപ്പിക്കുന്ന ഒന്നും എനിക്ക് സംസാരിക്കാൻ താല്പര്യമില്ല. ചേട്ടൻ എല്ലാവരുമായും ക്ലോസ് ആയിരുന്നു. പ്രത്യേകിച്ചും അച്ഛനും അമ്മയുമായി. റായൻ നല്ല രീതിയില്‍ വളരുന്നു. എന്റെ മകളുടെ പേര് രുദ്രാക്ഷി എന്നാണ്. അവർ ഒരുമിച്ച് കളിക്കുന്നു. അവൻ വളരെ പൊസസീവാണ്. അനിയത്തിയെക്കുറിച്ചും ആരും സംസാരിക്കാൻ പാടില്ല, എടുക്കാൻ പാടില്ല. അവൻ വളരെ പ്രൊട്ടക്ടീവ് ആണ്....’’ ധ്രുവ പറയുന്നു.
തന്റെ അഭിനയത്തെക്കുറിച്ചും കുടുംബത്തിന്റെ ആശങ്കകളെക്കുറിച്ചും ധ്രുവ് പറയുന്നുണ്ട്. ‘‘ആക്ഷൻ സീനുകള്‍ ചെയ്യുമ്പോള്‍ ഇപ്പോള്‍ എന്റെ ഭാര്യക്ക് ആശങ്കയുണ്ട്. അവള്‍ക്ക് നല്ല പേടിയുണ്ട്. എന്താണ് കുടുംബത്തില്‍ സംഭവിച്ചതെന്ന് നിങ്ങള്‍ക്കറിയാമല്ലോ. ദൈവത്തോട് പ്രാർത്ഥിച്ഛ്, കുങ്കുമം തൊടും. ഇടയ്ക്കിടെ എന്നെ വിളിക്കും. ചേട്ടന്റെ ഭാര്യ മേഘ്ന രാജ് എനിക്ക് അമ്മയെ പോലെയാണ്...’’ ധ്രുവ സർജ പറയുന്നു. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് ധ്രുവ മനസ് തുറന്നത്.
ചിരഞ്ജീവിയുടെ വിയോഗമുണ്ടാക്കിയ ആഘാതത്തില്‍ നിന്ന് പതിയെ മറികടന്ന് ജീവിതത്തിലേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ് മേഘ്ന രാജ്. തത്സമ തത്ഭവ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് നടി തിരിച്ചെത്തിയിട്ടുണ്ട്. മകൻ റായൻ രാജ് സർജയുടെ ഫോട്ടോകള്‍ നടി ഇടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. നേരത്തെ മകളുടെ ഭാവിയെക്കുറിച്ച് മേഘ്നയുടെ പിതാവ് സുന്ദർ രാജ് സംസാരിച്ചിട്ടുണ്ട്.
‘‘ഒരു ഘട്ടത്തില്‍ മകള്‍ക്ക് കല്യാണം കഴിക്കണമെന്ന് തോന്നിയാല്‍ ആരും അവളെ തടയില്ല. അവളുടെ സ്വന്തം ജീവിതമാണ്. അവളിപ്പോഴും ചെറുപ്പമാണ്. അത് നടക്കേണ്ടപ്പോള്‍ നടക്കുമെന്ന് സുന്ദർ രാജ് അന്ന് പറഞ്ഞു. ആര് അവളുടെ ജീവിതത്തിേലക്ക് വന്നാലും ഒരു കുഞ്ഞ് കൂടെയുണ്ടെന്ന് ചിന്തിക്കണം. ഒരു അച്ഛനായും നില്‍ക്കേണ്ടി വരും...’’ സുന്ദര്‍രാജ് ഒരിക്കല്‍ പറഞ്ഞു.

Comments