
കഴിഞ്ഞ ഏതാനും നാളുകളായി വനംപ്രദേശത്തോട് ചേര്‍ന്നുള്ള ജനവാസമേഖലകളില്‍ വന്യജീവി ആക്രമണം രുക്ഷമായി വരുകയാണ്. ഇതുമായി ബന്ധപ്പെട്ട ഒട്ടനവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അതുപോലെ ഒരു വീഡിയോയാണ് ഗുജറാത്തില്‍ നിന്നും ഇപ്പോള്‍ പുറത്ത് വരുന്നത്. രണ്ട് സിംഹങ്ങള്‍ രണ്ട് നായകളുമായി നേര്‍ക്കുനേര്‍ വരുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഗുജറാത്തിലെ അമ്രേലിയില്‍ നിന്നാണ് ഈ ഭയാനകരംഗങ്ങള് പുറത്ത് വന്നിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
രണ്ട് സിംഹങ്ങളും രണ്ട് നായകളും തമ്മിലുള്ള നേര്‍ക്കുനേര്‍ നിന്നുള്ള രംഗങ്ങളാണിത്. എന്നാല്‍, ഇവയ്ക്കിടയില്‍ ഒരു ഗേറ്റുണ്ട്. അതിനപ്പുറവും ഇപ്പുറവും നിന്നാണ് രണ്ട് കൂട്ടരും പരസ്പരം ഭയപ്പെടുത്താന്‍ ശ്രമിക്കുന്നത്. @Ketan Joshi എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ഒരു ഗേറ്റ് കാണാം. അവിടേക്ക് രണ്ട് സിംഹങ്ങള്‍ വരുന്നതാണ് പിന്നീട് കാണുന്നത്. ഗേറ്റിന്റെ മറുവശത്തായി രണ്ട് നായകളും പ്രത്യക്ഷപ്പെടുന്നു. ഇതോടെ, നായകള്‍ സിംഹങ്ങള്‍ക്ക് നേരെ കുരയ്ക്കുന്നതും ശബ്ദം വയ്ക്കുന്നതുമാണ് പിന്നീട് കാണുന്നത്. തങ്ങളുടെ ടെറിറ്ററിയില്‍ എന്താണ് കാര്യം എന്നതുപോലെയാണ് രണ്ട് കൂട്ടരും പെരുമാറുന്നത്. പ്രകോപിതരായ സിംഹങ്ങള്‍ ഗേറ്റിനപ്പുറത്തേക്ക് ചെല്ലാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അവ ഗേറ്റിലിലിടിക്കുന്നതും അകത്തേക്ക് കയറാന്‍ വഴി തേടുന്നതും ഒക്കെ കാണാം.
ഒടുവില്‍, സിംഹങ്ങള്‍ മറയുകയാണ്. അപ്പോഴേക്കും ഗേറ്റ് തുറന്ന് വരുന്നുണ്ട്. നായ പുറത്തേക്കിറങ്ങി നോക്കുന്നതും കാണാം. ഈ സമയത്ത് ഒരാള്‍ നായയുടെ ബഹളം കേട്ടിട്ടാണ് എന്ന് തോന്നുന്നു അങ്ങോട്ട് വരുന്നതും ടോര്‍ച്ചടിച്ച് അവിടമാകെ പരിശോധിക്കുന്നതും വീഡിയോയില്‍ കാണാം. എന്തായാലും അതീവ ഭയാനകമായ രംഗങ്ങളാണ് വീഡിയോയില്‍ പതിഞ്ഞിരിക്കുന്നത് എന്നതില്‍ തര്‍ക്കമില്ല.
"શેરની માથે સવા શેર"
गुजराती की यह कहावत का अर्थ है की “अगर शेर से भी कोई खूंखार है तो उसको सवा शेर कहते हैं।”
इस दृश्य में दो कुत्ते जंगल के पास आये खेत में शेर के सामने लड़ रहे है। वीडियो गुजरात के अमरेली इलाक़े का है। #Gujarat #Lion pic.twitter.com/qEpz8bhDQU— Ketan Joshi (CNBC आवाज़) (@imketanjoshi) August 13, 2024






