
കൊല്ലം: കുണ്ടറ പടപ്പക്കരയിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പടപ്പക്കര സ്വദേശി പുഷ്പലത (45)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിനുള്ളിൽ തലയ്ക്ക് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ പുഷ്പലതയുടെ അച്ഛൻ ആന്റണിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഇരുവരെയും പുഷ്പലതയുടെ മകന് ഉപദ്രവിക്കാറുണ്ടെന്ന് വെള്ളിയാഴ്ച പോലീസ് കണ്ട്രോള് റൂമില്‍ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് വീട്ടിലെത്തി പോലീസ് മകന് അഖില്‍ കുമാറിന് താക്കീത് നല്കി മടങ്ങി.
പിന്നാലെ ഇന്ന് രാവിലെ സമീപത്ത് താമസിക്കുന്ന ബന്ധുവാണ് പുഷ്പലതയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുഷ്പലതയുടെ മകന് അഖിലിന് വേണ്ടി കുണ്ടറ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകമെന്നാണ് പോലീസ് നിഗമനം.






