ന്യൂഡല്‍ഹി: കൈക്കൂലി വാങ്ങിയ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. മൂന്ന് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ കൈക്കൂലി വാങ്ങിയ പണം മറ്റ് രണ്ട് ഉദ്യോഗസ്ഥരുമായി വീതം വെക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതായി ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേന അറിയിച്ചു.
രണ്ട് സബ് ഇന്‍സ്പെക്ടര്‍മാര്‍, ഒരു ഹെഡ് കോണ്‍സ്റ്റബിള്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ശനിയാഴ്ചയായിരുന്നു സംഭവം.
ത്രില്‍ ലൗറി സര്‍ക്കിളിലെ ഗാസിപൂരിലെ പോലീസ് ചെക്ക്പോസ്റ്റിനുള്ളില്‍ ഉദ്യോഗസ്ഥരില്‍ ഒരാള്‍ മറ്റൊരാളുമായി തര്‍ക്കിക്കുന്നത് വീഡിയോയില്‍ കാണാം. ഇരുവരും തമ്മിലുള്ള സംഭാഷണത്തിന് ശേഷം പോലീസുകാരന്റെ പുറകിലുള്ള മേശപ്പുറത്ത് പണക്കെട്ടുവെച്ച ആളോട് ഉദ്യോഗസ്ഥന് ആംഗ്യ ഭാഷയില്‍ സംസാരിക്കുന്നുണ്ട്.
പണം വെച്ചയാള്‍ പോയ ശേഷം പോലീസുകാരന് ഇരുന്ന് പണം എണ്ണാന്‍ തുടങ്ങുന്നുണ്ട്. ദൃശ്യത്തില്‍ കാണുന്ന ആദ്യത്തെ പോലീസുകാരന് പണം മറ്റുള്ളവരുമായി പങ്കിടുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണവുമായി ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്സേന രംഗത്തെത്തിയത്.

Comments