
കൊച്ചിയില്‍ ഗുണ്ടാ സംഘങ്ങളുടെ ഒത്തുചേരലില്‍ 7 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഒത്തുചേരലിനായി സൗകര്യമൊരുക്കിയ ആഷ്ലിന് ഒളിവിലാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.മരടിലെ ഹോട്ടലില്‍ ഗുണ്ടാ സംഘങ്ങള്‍ ഒത്തുചേര്‍ന്നത് സിനിമ പ്രൊഡക്ഷന്‍ കമ്പനിയുടെ ലോഞ്ചിംഗ് പരിപാടിക്കാണ്. പോലീസ് റെയ്ഡിന് എത്തുന്നതിന് മുന്‍പായി ഒത്തുചേരലിനായി സൗകര്യമൊരുക്കിയ ആഷ്ലിന് മുങ്ങിയിരുന്നു.
ഇയാളുടെ വാഹനത്തില്‍ നിന്ന് തോക്ക്,പെപ്പര്‍ സ്പ്രേ, കത്തി എന്നിവയാണ് പിടിച്ചെടുത്തത്. റെയ്ഡില്‍ പോലീസ് കരുതല്‍ കസ്റ്റഡിയിലെടുത്ത 7 പേരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
പരിപാടിയില്‍ പങ്കെടുത്ത മൂന്നുപേര്‍ക്ക് ഗുണ്ടാ പശ്ചാത്തലമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.ഒളിവില്‍ പോയ ആഷ്ലിനായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുയാണ് പൊലീസ്






