
മലയാള സിനിമയില്‍ വലിയ നിറപ്പകിട്ടോടെ നില്ക്കുന്ന ഒരു നടനും സംവിധായകനും അവതാരകനുമാണ്മേ രമേഷ് പിഷാരടി. അടുത്തിടെ പുറത്തിറങ്ങിയ മിക്ക സിനിമകളിലും നിര്‍ണായക വേഷങ്ങളില്‍ ആണ് താരം എത്തുന്നത്.
കോമഡി ഷോകളിലൂടെയും കോമഡി കഥാപാത്രങ്ങളിലൂടെയും മലയാളികളുടെ മനസില്‍ ഇടംനേടിയ താരം 2018ല്‍ ജയറാം, കുഞ്ചാക്കോ ബോബൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തിയ 'പഞ്ചവർണ്ണതത്ത' എന്ന സിനിമയിലൂടെ ചലച്ചിത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചു. മമ്മൂട്ടിയെ നായകനാക്കി 'ഗാനഗന്ധർവൻ' എന്ന സിനിമയും താരം സംവിധാനം ചെയ്തു.
സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കിടുന്ന ചിത്രങ്ങളും അതിനിടുന്ന ക്യാപ്ഷനുകളും എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. ക്യാപ്ഷൻ സിംഹം എന്നാണ് താരത്തെ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നത്.
ഇപ്പോഴിതാ അമ്മയിലെ താരങ്ങൾക്കൊപ്പമുള്ള ചിത്രം പങ്കിട്ടിരിക്കുകയാണ് താരം. "ഒരു സിറ്റിങ്ങിനു ലക്ഷങ്ങൾ വാങ്ങുന്ന..." എന്ന ക്യാപ്ഷൻ നൽകി മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, സിദ്ധിക്ക്, അപർണ ബാലമുരളി, അർജുൻ അശോകൻ, മമിതാ ബൈജു, നിഖില വിമൽ, അനാർക്കലി മരയ്ക്കാർ, ബാബുരാജ് എന്നിവരെ ടാഗ് ചെയ്താണ് രമേഷ് പിഷാരടി ചിത്രം പങ്കിട്ടിരിക്കുന്നത്.
താരസംഘടനയായ 'അമ്മ'യുടെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി സംഘടിപ്പിച്ച നൃത്ത ശില്പശാലയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ പകർത്തിയതാണ് ഈ ചിത്രം.






