
ന്യൂഡല്‍ഹി ; പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈന് സന്ദര്‍ശനത്തിന്. ഈ മാസം 23 നാണ് അദ്ദേഹം യുക്രൈനിലേക്ക് പോകുന്നത്. യുക്രൈന് പ്രസിഡന്റായ വൊളോഡിമിര്‍ സെലന്‍സ്കിയുടെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം.
റഷ്യ- യുക്രൈന് യുദ്ധം തുടങ്ങിയ ശേഷം ഇതാദ്യമായാണ് മോദി യുക്രൈന് സന്ദര്‍ശിക്കാനൊരുങ്ങുന്നത്. 30 വര്‍ഷത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുക്രൈന് സന്ദര്‍ശനത്തിനു എത്തുന്നത്.
റഷ്യ- യുക്രൈന് യുദ്ധം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നാണ് ഇന്ത്യന്‍ നിലപാട്. ആ നിലപാടില്‍ തന്നെയാണ് രാജ്യം ഇപ്പോഴും നില്ക്കുന്നതെന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെക്കുറിച്ച് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം പറഞ്ഞു.






