പ്രോട്ടീനും വിറ്റാമിനുകളും അടങ്ങിയ സമ്പൂര്‍ണ ആഹാരമാണ് സൂപ്പുകള്‍. വേഗം ദഹിക്കാന്‍ എളുപ്പവും സ്വാദിഷ്ടവുമായ സൂപ്പാണ് ഈ വെജിറ്റബിള്‍ സൂപ്പ്...
ആവശ്യമുള്ള സാധനങ്ങള്‍:
തുവരപ്പരിപ്പ് മയത്തില്‍ വേവിച്ചത് - അരക്കപ്പ്
വെണ്ണ - ഒരു ഡിസേര്‍ട്ട് സ്പൂണ്‍
സവാള കനം കുറച്ചു നീളത്തിലരിഞ്ഞത് - അരക്കപ്പ്
മൈദ - ഒരു ഡിസേര്‍ട്ട് സ്പൂണ്‍
ബീന്‍സും കാരറ്റും ചെറുതായി അരിഞ്ഞത് ആവി കയറ്റിയത് - കാല് കപ്പു വീതം
സെലറിത്തണ്ട് പൊടിയായി അരിഞ്ഞത് - കാല് കപ്പ്
ഉപ്പ് - ആവശ്യത്തിന് മാത്രം
തയാറാക്കുന്നവിധം:
വെന്ത പരിപ്പില്‍ നാലു കപ്പ് വെള്ളമൊഴിച്ചു കലക്കി അരിച്ചു വയ്ക്കുക.
ചൂടായ ചീനച്ചട്ടിയില്‍ വെണ്ണ ഉരുക്കി സവാള വഴറ്റുക.
ഇതില്‍ മൈദ ഇട്ട് മൂപ്പിക്കുക.
അരിച്ചു വച്ചിരിക്കുന്ന സൂപ്പ് ഇതില്‍ ചേര്‍ക്കുക.
കാരറ്റും ബീന്‍സും സെലറിത്തണ്ടും ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ ഇറക്കി വയ്ക്കുക.
ഉപ്പും കുരുമുളകുപൊടിയും പാകത്തിന് ചേര്‍ക്കുക.
ക്രൂട്ടണ്സ് സൂപ്പില്‍ ചേര്‍ത്ത് ചൂടോടെ ഉപയോഗിക്കുക.






