
വെജിറ്റബിള്‍ കട്ലറ്റ്, ബീഫ് കട്ലറ്റ്, ചിക്കന്‍ കട്ലറ്റ് എന്നിവ വളരെ രുചികരമായ കേരളീയ വിഭവമാണ്. എന്നാല്‍ അതില്‍ നിന്ന് വേറിട്ടൊരു രുചിയാണ് ചെമ്മീന്‍ കട്ലറ്റ് നാവില്‍ പകരുന്നത്. ഇന്നുതന്നെ ചൂടോടെ വീട്ടില്‍ തയ്യാര്‍ ചെയ്ത് നോക്കൂ...
കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഒരേപോലെ ഇഷ്ടപ്പെടുമെന്ന കാര്യത്തില്‍ ഒരു സംശയവുംവേണ്ട...!
1. ചെമ്മീന്‍ - രണ്ട് കപ്പ്
2. എണ്ണ - കാല് കപ്പ്
3. സവാള പൊടിയായി അരിഞ്ഞത് - അരക്കപ്പ്
4. മുട്ടയുടെ ഉണ്ണി - ഒന്ന്
5. ഉപ്പ് - പാകത്തിന്
6. മുട്ടയുടെ വെളള പതച്ചത്, റൊട്ടിപ്പൊടി - പാകത്തിന്
തയ്യാറാക്കുന്നവിധം:
ആവശ്യത്തിന് ഉപ്പും വിനാഗിരിയും അല്പം ഇഞ്ചിയും ചേര്‍ത്ത് ചെമ്മീന്‍ വേവിച്ചെടുക്കുക.
ഇത് കുഴഞ്ഞുപോകാതെ അരച്ചെടുക്കണം.
ചൂടായ എണ്ണയില്‍ മൂന്നാമത്തെ ചേരുവ ഓരോന്നായി ഇട്ട് വഴറ്റുക.
വഴറ്റിയ ചേരുവകളില്‍ ചെമ്മീന്‍ കുടഞ്ഞിട്ട് വഴന്നാലുടന്‍ ഇറക്കി വച്ച് തണുപ്പിക്കുക.
ഇതില്‍ മുട്ടയുടെ ഉണ്ണിയും ഉപ്പും ചേര്‍ത്ത് അധികം ബലം പ്രയോഗിക്കാതെ ചെറിയ ഉരുളകളാക്കുക.
ഉരുളകള്‍ മുട്ടയുടെ വെള്ളയിലും റൊട്ടിപ്പൊടിയിലും പൊതിഞ്ഞ് ചൂടായ എണ്ണയില്‍ വറുത്തുകോരി വയ്ക്കുക.






