
ആലപ്പുഴ : പോക്സോ കേസിൽ യൂട്യൂബർ വി ജെ മച്ചാൻ അറസ്റ്റിൽ. ആലപ്പുഴ മാന്നാർ സ്വദേശിയായ വി ജെ മച്ചാന് യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമായി ഏകദേശം രണ്ടര ലക്ഷത്തോളം ഫോളോവേഴ്സുണ്ട്. ഇന്ന് രാവിലെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും കളമശ്ശേരി പോലീസാണ് വി ജെ മച്ചാനെ അറസ്റ്റ് ചെയ്തത്.
16 കാരിയായ കൊച്ചി സ്വദേശി കളമശ്ശേരി പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്. സോഷ്യൽമീഡിയ വഴി പരിചയപ്പെട്ടതിനേ ശേഷം തന്നെ ദുരുപയോഗം ചെയ്തുവെന്നാണ് പെൺകുട്ടിയുടെ പരാതി. നിലവിൽ വി ജെ മച്ചാനെ പോലീസ് ചേദ്യം ചെയ്തു വരികയാണ്. ഇയാളുടെ മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.






