
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് ജയറാമും കുടുംബവും. അച്ഛനും അമ്മയ്ക്കും പിന്നാലെയാണ് കാളിദാസും സിനിമയിലെത്തിയത്. താരപുത്രന് ഇമേജിലൂടെയാണ് തുടങ്ങിയതെങ്കിലും പിന്നീട് സ്വന്തമായ ഇടം നേടിയെടുത്ത് സ്ഥാനമുറപ്പിക്കുകയായിരുന്നു കാളിദാസ്.
കരിയറിലെ മാത്രമല്ല ജീവിതത്തിലെ വിശേഷങ്ങളും താരപുത്രന് സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ട്. ഒടുവിലായി പങ്കിട്ട ഇന്‍സ്റ്റഗ്രാം പോസ്റ്റ് ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. തരിണിയെ ചേര്‍ത്തുപിടിച്ച് നില്ക്കുന്നൊരു ഫോട്ടോ ആയിരുന്നു കാളിദാസ് പങ്കുവെച്ചത്.
ഇതിനകം തന്നെ രണ്ട് ലക്ഷത്തിലധികം പേരാണ് ചിത്രം ലൈക്ക് ചെയ്തിട്ടുള്ളത്. പെര്‍ഫെക്ട് മാച്ച്, മെയ്ഡ് ഫോര്‍ ഈ്ച്ച് അദര്‍ തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് താഴെയുള്ളത്.
തന്റെ പ്രണയിനിയെക്കുറിച്ച് കാളിദാസ് തുറന്ന് പറഞ്ഞപ്പോള്‍ മുതല്‍ തരിണിയും വാര്‍ത്തകളില്‍ ഇടം പിടിക്കുകയായിരുന്നു. മോഡലിംഗ് രംഗത്ത് സജീവമാണ് തരിണി. ഒന്നിച്ചുള്ള ചിത്രങ്ങള്‍ നിരന്തരമായി പങ്കുവെച്ചതോടെയായിരുന്നു കാളിദാസും തരിണിയും പ്രണയത്തിലാണോയെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായത്.
എന്നാണ് വിവാഹം എന്നായിരുന്നു ചോദ്യങ്ങള്‍. ആദ്യം മകളുടെ വിവാഹം, പിന്നീട് മകന്റെയും എന്നായിരുന്നു ജയറാമും പാര്‍വതിയും പറഞ്ഞത്. മാളവികയുടെ വിവാഹത്തില്‍ തരിണിയും പങ്കെടുത്തിരുന്നു. വിവാഹ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു.






