
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ടാറ്റൂ ചെയ്തു സ്ത്രീ എന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി അമേക്കാരിയായ ലുമിനസ്ക ഫ്യൂര്‍സിന. ശരീരത്തിലെ 99.98 ശതമാനം ഭാഗങ്ങളിലും ടാറ്റൂ ചെയ്താണ് ലുമിനസ്ക ഫ്യൂര്‍സിന ലോക ശ്രദ്ധ നേടുന്നത്. അമേരിക്കല്‍ സൈന്യത്തില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥയാണ് ഇവര്‍. ടാറ്റൂ മാത്രമല്ല 89 ബോഡി മോഡിഫിക്കേഷനാണ് ഇവര്‍ ശരീരത്തില്‍ ചെയ്തിരിക്കുന്നത്.
സൈന്യത്തിലെ മെഡിക്കല്‍ ഓഫീസറായിരുന്ന ലുമിനസ്ക ഫ്യൂര്‍സിന പത്ത് വര്‍ഷം മന്‍പാണ് വിരമിക്കുന്നത്. അതിന് ശേഷമാണ് ബോഡി മോഡിഫിക്കേഷന്, ടാറ്റൂ എന്നിവ ചെയ്യാന്‍ ആരംഭിച്ചതെന്ന് ലുമിനസ്ക ഫ്യൂര്‍സിന പറയുന്നു. കൈകളിലും കാലുകളിലും കണ്ണിലും തലയോട്ടിലും ജനനേന്ദ്രിയത്തിലും വരെ ടാറ്റൂ ചെയ്തിട്ടുണ്ട് ലുമിനസ്ക.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയതില്‍ അഭിമാനവും ആശ്ചര്യവും തോന്നുന്നുവെന്ന് ലുമിനസ്ക പ്രതികരിച്ചു. അന്ധകാരത്തെ പ്രകാശമാക്കി മാറ്റുക' എന്നതില്‍ കേന്ദ്രീകരിച്ചാണ് തന്റെ ശരീരത്തെ താന്‍ ഇങ്ങനെ പരിഷ്കരിച്ചത് എന്നാണ് ലുമിനസ്ക പറയുന്നത്.






