
വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി പരസ്യ സംവിധായകനായ ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന ചിത്രം എബിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ശ്രീകാന്ത് മുരളിയുടെ ആദ്യ ചിത്രം കൂടിയാണ് എബി. സന്തോഷ് എച്ചിക്കാനമാണ് ചിത്രത്തിനായി തിരക്കഥ രചിച്ചിരിക്കുന്നത്. നിവിന്‍ പോളിയാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയത്.
പറക്കണം എന്ന ആഗ്രഹം യാഥാര്‍ഥ്യമാകുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മെറീന മൈക്കിളാണ് നായിക. അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമ്മൂട, സുധീര്‍ കരമന, ഹരീഷ് പേരടി, ബോളിവുഡ് താരം മനീഷ് ചൗധരി, വിനീതാ കോശി, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ഛയാഗ്രഹണം സുധീര്‍ സുരേന്ദ്രന്‍ നിര്‍വഹിച്ചിരിക്കുന്നു. റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ, എന്നിവരുടെ വരികള്‍ക്ക് ബിജിലാല്‍, അനില്‍ ജോണ്‍സണ്‍, ജെയ്‌സണ്‍ ജെ നായര്‍ എന്നിവര്‍ സംഗീതം പകരുന്നു.






