
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് അന്വേഷിക്കില്ലെന്ന നിലപാടാണ് സര്ക്കിരിനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് . സര്‍ക്കാര്‍ ആരോപണവിധേയരെ സംരക്ഷിക്കാനുള്ള നിരന്തരമായ ശ്രമം നടത്തുകയാണ്. സാംസ്കാരിക മന്ത്രി അടിക്കടി നിലപാട് മാറ്റുന്നു. അദ്ദേഹം മന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നും രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
അന്വേഷണ സംഘത്തില്‍ എന്തിനാണ് പുരുഷ ഉദ്യോഗസ്ഥര്‍?, ചില ഉദ്യോഗസ്ഥര്‍ സ്ത്രീ പീഡന കേസുകളില്‍ ആരോപണ വിധേയരാണ്. ഇരകളെ അപമാനിക്കുന്ന സര്‍ക്കാര്‍ വേട്ടക്കാരെ സംരക്ഷിക്കുകയാണ്. അന്വേഷണത്തിന് വനിതാ ഐപിഎസ് ഉദ്യോഗസ്ഥര്‍ വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.
ഗുരുതര ആരോപണം നേരിടുന്നവര്‍ സ്ഥാനങ്ങളില്‍ നിന്ന് മാറണം. മുകേഷ് എംഎല്‍എയും ഈ മാതൃക പിന്തുടരണം. മുകേഷിനെതിരെ നിരന്തരം ആരോപണം വരുന്നുണ്ട്. കുറ്റകൃത്യങ്ങളുടെ ഒരു നിര നടന്നു എന്ന് വ്യക്തമാണ്.






