ഓര്‍ഡര്‍ ചെയ്ത് 13 മിനിറ്റിനുള്ളില്‍ തനിക്ക് ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നും ലാപ്ടോപ്പ് ലഭിച്ചു എന്ന ബെംഗളൂരു സ്വദേശിയായ യുവാവിന്റെ പോസ്റ്റ് വൈറലായതിന് തൊട്ടുപിന്നാലെ യുവാവിന് ഫ്ലിപ്പ്കാര്‍ട്ടിന്റെ വക പുതിയ സമ്മാനം. ലാപ്ടോപ്പ് ഓര്‍ഡര്‍ ചെയ്ത ശേഷം 13 മിനിറ്റിനുള്ളില്‍ അത് ലഭിച്ചതായി സോഫ്റ്റ്വെയര് ഡെവലപ്പറായ സണ്ണി ആര് ഗുപ്തയാണ് ഏതാനും ദിവസങ്ങള്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റ് വൈറല്‍ ആവുകയും ഫ്ളിപ്കാര്‍ട്ടിന്റെ അതിവേഗ ഡെലിവറിയെ നിരവധി പേര് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നു. അതിനു തൊട്ടു പിന്നാലെയാണ് ആ പ്രിയപ്പെട്ട ഉപഭോക്താവിന് ഒരു സമ്മാനം നല്കാന് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്പ്കാര്‍ട്ട് തീരുമാനിച്ചത്.
ഫ്ലിപ്കാര്ട്ടില് നിന്നും അപ്രതീക്ഷിതമായി തന്നെ തേടിയെത്തിയ സമ്മാനം ഒരു ലാപ്ടോപ്പ് ബാഗ് ആയിരുന്നു എന്നാണ് സണ്ണി ആര് ഗുപ്ത പറയുന്നത്. തന്റെ പോസ്റ്റ് ആത്മാര്‍ത്ഥമായിരുന്നു. അത് ഒരു മാര്‍ക്കറ്റിംഗ് സ്റ്റണ്ടിന്റെയോ ആസൂത്രിത പ്രമോഷന്റെയോ ഭാഗമായിരുന്നില്ലെന്നും സമ്മാനം കിട്ടിയതിനുശേഷം എക്സില്‍ പങ്കുവെച്ച് തുടര്‍ പോസ്റ്റില്‍ സണ്ണി വിശദീകരിച്ചു. ലാപ്ടോപ്പ് വാങ്ങിയതിന് പിന്നിലെ കാര്യങ്ങളെക്കുറിച്ചും അദ്ദേഹം പങ്കുവെച്ചു.
ബെംഗളൂരുവില്‍ 'ഇംപ്രോംപ്റ്റ് ബിഎല്‍ആര്‍ മീറ്റപ്പ്സ്' എന്ന പേരില്‍ ഒരു ചെറിയ മീറ്റപ്പ് ഗ്രൂപ്പ് നടത്തി വരികയാണ് സണ്ണി. സ്റ്റാര്‍ബക്സിലെ തങ്ങളുടെ ഒത്തുചേരലുകളിലൊന്നില്, ആമസോണിലും ഫ്ലിപ്കാര്‍ട്ടിലും ഒരു പുതിയ വിന്‍ഡോസ് ലാപ്ടോപ്പിനായി അദ്ദേഹം സെര്‍ച്ച് ചെയ്യുകയായിരുന്നു. ഒടുവില്‍ തന്റെ ബഡ്ജറ്റിനും ആവശ്യകതകള്‍ക്കും അനുയോജ്യമായ ഒരു മോഡല്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ കണ്ടെത്തി. 15 മിനിറ്റിനുള്ളില്‍ ഡെലിവറി വാഗ്ദാനം ചെയ്യുന്ന ഒരു പുതിയ ഫീച്ചര്‍ തന്റെ ശ്രദ്ധയില്‍ പെട്ടു. അതില്‍ ആകൃഷ്ടനായ താന്‍ ഇത് പരീക്ഷിക്കുകയും അത്ഭുതപ്പെടുത്തിക്കൊണ്ട് 15 മിനിറ്റിനുള്ളില്‍ ലാപ്ടോപ്പ് കയ്യില്‍ കിട്ടിയെന്നുമാണ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഇദ്ദേഹം പറയുന്നത്.
ലാപ്ടോപ്പ് വളരെ വേഗത്തില്‍ കയ്യില്‍ കിട്ടിയപ്പോള്‍ ഉണ്ടായ സന്തോഷം കൊണ്ടാണ് സ്വമേധയാ അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Comments