
ന്യൂഡല്ഹി ;കൊല്ക്കത്തയില് യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് രാഷ്ട്രപതി ദ്രൗപതി മുര്മു. ആശങ്കപ്പെടുത്തുന്നതും ദയാനകവുമാണ് സംഭവം. സംഭവിച്ചത് സംഭവിച്ചു. ഇനി ഇത്തരത്തിലുള്ള സംഭവങ്ങള് ആവര്ത്തിക്കരുതെന്നും മുര്മു പറഞ്ഞു.പിടിഎയോട് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
ഒരു പരിഷ്കൃത സമൂഹത്തില് സഹോദരിമാര്ക്കും പെണ്മക്കള്ക്കും ഇത്തരം ഒരു അതിക്രമം ഒരിക്കലും സംഭവിക്കാന് പാടില്ല. കൊല്ക്കത്തയില് ഡോക്ടര്മാരും വിദ്യാര്ഥികളും ഉള്പ്പടെ പ്രതിഷേധവുമായി തെരുവില് തുടരുമ്പോഴു ക്രിമിനലുകള് മറ്റെവിടയോ വിലസുകയാണ്.
ഇത്തരം സംഭവങ്ങളില് സമൂഹം സത്യസന്ധവും നിഷ്പക്ഷവുമായ ആത്മപരിശോധനയ്ക്ക് തയ്യാറാവണം. സ്ത്രീകളെ വിലകുറച്ചുകാണുന്ന മനോഭാവമുള്ള ആളുകള് നമുക്കിടയില് വര്ധിക്കുകയാണ്.







Comments