നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്മെന്റ് പ്രോഗ്രാമില്‍ 12 ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. പദ്ധതിയുടെ പരിധിയില്‍ കേരളത്തിലെ പാലക്കാടുമുണ്ട്. 1710ഏക്കറിലാണ് പദ്ധതി ഒരുങ്ങുക. 3086 കോടി രൂപയാണ് പദ്ധതിയ്കായി ചിലവ് വരുന്നത്. 51000 ഓളം തൊഴിലവസരങ്ങളാണ് പദ്ധതിയിലൂടെ സൃഷ്ടിക്കുന്നത്.
കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലെ എന്‍ എസ് ഡി സി സംസ്ഥാന സര്‍ക്കാരും സംയുക്തമായാണ് വ്യവസായി ഇടനാഴി പദ്ധതി നടപ്പാക്കുക. കഴിഞ്ഞമാസം പാലക്കാട് കേന്ദ്രീകരിച്ചുള്ള ഇന്റഗ്രേറ്റഡ് മാനുഫാക്ചറിങ് ക്ലസ്റ്ററിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം തേടി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള കേന്ദ്ര നിര്‍ദേശ കണ്‍സള്‍ട്ടന്‍സിയുടെ പഠന റിപ്പോര്‍ട്ടിന്റെയും ഉന്നതതല ചര്‍ച്ചകളുടെയും അടിസ്ഥാനത്തിലാണ് പദ്ധതി കേരളത്തിന് അനുവദിക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈകൊണ്ടിരിക്കുന്നത്.

Comments