
മുംബൈ: ആന്‍ഡ്രോയിഡിലേക്കുള്ള നോക്കിയയുടെ വരവ് ലോകം ആഘോഷമാക്കി.
ചൈനയില്‍ ഓണ്‍ ലൈന്‍ വഴിയുള്ള ആദ്യ ഫ്ളാഷ് സെയിലില്‍ ഒരു മിനിട്ടുകൊണ്ട് ഒരുഫോണ്പോലും ബാക്കിയില്ലാതെയാണ് വില്‍പ്പന നടന്നത്.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വര്ക്കുമാത്രമായിരുന്നു ആദ്യ വില്പന. പത്തുലക്ഷത്തിലധികം പേരാണ് ഫോണിനായി കാത്തിരുന്നത്. എന്നാല്‍ വില്‍പ്പന ആരംഭിച്ച് ഒരു മിനിട്ടിനുള്ളില്‍ ഫോണുകളെല്ലാം വിറ്റുതീര്ന്നതായുള്ള അറിയിപ്പാണ് പിന്നീട് കമ്പനി പുറത്തുവിട്ടത്. എന്നാല്‍ വില്‍പ്പന നടന്നത് എത്ര ഫോണാണെന്ന് കമ്പനി വ്യക്തമാക്കിയട്ടില്ല.
ഈ ഫോണിന് ജനങ്ങളില്‍ ഏറ്റവും സ്വീകാര്യത ഉണ്ടാക്കാനുള്ള പ്രധാന കാരണമായി ചൂണ്ടക്കാട്ടുന്നത് ഇതിന്റെ വിലക്കുറവുതന്നെയാണ്. ആധുനിഷ സ്മാര്‍ട്ട് ഫോണിന്റെ എല്ലാ ഫീച്ചേഴ്സും അവകാശപ്പെടുന്ന ഫോണിന് 17,000 രൂപയാണ് വില. 5.5 ഇഞ്ച് ഫുള്‍ എച്ച്. ഡി. ഡിസ്പ്ലേയും 2.5 എച്ച്.ഡി. ഗോറില്ലാ ഗ്ലാസും 16 മെഗാപിക്സചല് ക്യാമറയുമെല്ലാം നോക്കിയ 6 ന്റെ പ്രധാന പ്രത്യേകതകളാണ്.






