
കൊച്ചി: നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ കേസെടുത്ത സാഹചര്യത്തില്‍ മുകേഷ് എംഎല്‍എ സ്ഥാനത്ത് ഒരു നിമിഷം പോലും തുടരരുതെന്നും രാജിവെയ്ക്കണമെന്നും സിപിഐ നേതാവ് ആനിരാജ. ഒരു മിനിറ്റ് പോലും ആ സ്ഥാനത്തിരിക്കാന്‍ മുകേഷിന് അര്‍ഹതയില്ലെന്നും പറഞ്ഞു. സിപിഎം നേതാക്കള്‍ മുകേഷിനെ സംരക്ഷിക്കുന്ന നിലപാട് എടുക്കുമ്പോഴാണ് സിപിഐയുടെ വനിതാ നേതാവ് ഇക്കാര്യം പറഞ്ഞ്ത്.
പീഡന പരാതി വന്നത് മുതല്‍ മുകേഷ് മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ടതാണ്. കേസെടുത്തതോടെ സ്ഥാനത്ത് തുടരണോ വേണ്ടയോ എന്ന കാര്യത്തില്‍ മുകേഷിന് ഇപ്പോള്‍ ബോദ്ധ്യം വന്നുകാണും. സ്വയം മാറാന്‍ കൂട്ടാക്കിയില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെട്ട് മാറ്റണമെന്നും ആനിരാജ പറഞ്ഞു. മുകേഷിന്റെ രാജി കാര്യത്തെ മുമ്പ് ആരോപണം നേരിട്ട കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചില്ലല്ലോ എന്ന ന്യായം ഉയര്‍ത്തിയാണ് സിപിഎമ്മുകാര്‍ എതിര്‍ക്കുന്നത്. അതേസമയം കുറ്റം കണ്ടെത്തിയാല്‍ മുകേഷിന് എംഎല്‍എ സ്ഥാനത്ത്് തുടരാനാകില്ല.






