
പല സൗന്ദര്യ മാര്‍ഗങ്ങളും വീട്ടില്‍ ഇരുന്ന് പരീക്ഷിക്കുന്നവരാണ് ഏറെ സ്ത്രീകളും. അധികം പൈസ മുടക്കില്ലാതെ തന്നെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ പല മാര്‍ഗങ്ങളും ഉണ്ട്. അതില്‍ ചര്‍മ്മ സംരക്ഷണത്തിന് ഗുണമേകുന്ന ഈ മൂന്ന് മാര്‍ഗങ്ങള്‍ അറിയുക...
1. ക്ലെന്‍സിങ്
മുഖചര്‍മം വൃത്തിയായി സൂക്ഷിക്കാനുള്ള ആദ്യ പടിയാണ് ഇത്. മുഖത്ത് അടിഞ്ഞ അഴുക്കും മൃതചര്മങ്ങളും നീക്കം ചെയ്ത് ചര്‍മത്തെ വൃത്തിയാക്കാന്‍ ഇത് സഹായിക്കും.
മുഖത്തും കഴുത്തിലും ഏതെങ്കിലും ഓയില്‍ ക്ലന്‍സര്‍ ഉപയോഗിച്ച് മസാജ് ചെയ്യുകയാണ് ആദ്യം വേണ്ടത്. ഒലീവ് ഓയിലോ, വെളിച്ചെണ്ണയോ ഇതിനായി ഉപയോഗിക്കാം. അഞ്ച് മിനിറ്റെങ്കിലും ഇങ്ങനെ ചെയ്യണം. അതിനുശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകാം.
2. ഫേസ് മാസ്ക്
ചര്‍മത്തില്‍ അവശേഷിക്കുന്ന അഴുക്കുകളെ നീക്കാനും ചര്‍മത്തിന് നിറം നല്‍കാനും സ്വാഭാവികത തിരിച്ചു നല്‍കാനും ഫേസ്മാസ്കുകള്‍ സഹായിക്കും. വീട്ടില്‍ തയ്യാറാക്കുന്നവയോ വിപണിയില്‍ നിന്ന് വാങ്ങിയതോ ആയ ഫേസ്മാസ്കുകള്‍ ഉപയോഗിക്കാം. തൈര്, തേന്‍, അലോവേര, ഉടച്ച നേന്ത്രപ്പഴം എന്നിവ മിക്സ് ചെയ്താല്‍ മികച്ച ഫേസ് മാസ്കായി. കണ്ണിന് മുകളില്‍ വെള്ളരി കഷണങ്ങളാക്കി വയ്ക്കുന്നത് കണ്ണിന് തണുപ്പ് നല്‍കും. അഞ്ച് മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തില്‍ മുഖം കഴുകാം.
3. ടോണര്‍
ചര്‍മത്തിന് നിറം വര്‍ധിപ്പിക്കാന്‍ ടോണര്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനിഗറില്‍ ഒരു ടേബിള്‍ സ്പൂണ്‍ വെള്ളം ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഒരു കോട്ടണ്‍ ബോള്‍ ഇതില്‍ മുക്കി മുഖം നന്നായി തുടയ്ക്കാം.






