
ചിന്നക്കനാലിലെ കൊമ്പന് മൂറിവാലന് ചരിഞ്ഞു. ചക്കക്കൊമ്പന് കാട്ടാനയുടെ ആക്രമണത്തില്‍ മുറിവാലന് അവശനായി കഴിഞ്ഞ ദിവസം വീണിരുന്നു. കഴിഞ്ഞദിവസം കാട്ടാനകള്‍ കൊമ്പുകോര്‍ത്തിരുന്നു. ഇതിന് പിന്നാലെയാമ് മുറിവാലന് കൊമ്പന് പരുക്കേറ്റത്. വനം നകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ചികിത്സ നല്കി വകുന്നതിനിടെയായിരുന്നു ആന ചരിഞ്ഞത്.
ചക്കക്കൊമ്പന് മുറിവാലനെ കുത്തി പരുക്കേല്‍പ്പിച്ചിരുന്നു. ചക്കകൊമ്പന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മുറിവാലന് കാട്ടാന അപകടാവസ്ഥയില്‍ കിടക്കുകയായിരുന്നു. ഒരാഴ്ച മുന്‍പായിരുന്നു കൊമ്പന്മാര് ഏറ്റുമുട്ടിയത്. മുറിവാലന് കൊമ്പന് ഒരാഴ്ചയോളം പരുക്കുമായി നടന്നിരുന്നു. കഴിഞ്ഞദിവസം രാത്രി ആന അവശനിലയില്‍ വീഴുകയയിരുന്നു. വനം വകുപ്പ് നിരീക്ഷിച്ച് വരുകയായിരുന്നു.






