
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് അര്‍ച്ചന സുശീലന്. വിവാഹത്തോടെയായി അഭിനയത്തില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു അര്‍ച്ചന. എന്റെ മാനസപുത്രിയിലെ വില്ലത്തി ഗ്ലോറിയ എന്ന ക്യാരക്ടറായിരുന്നു അര്‍ച്ചനയുടെ കരിയര്‍ ബ്രേക്കായി മാറിയത്. വില്ലത്തരം സ്ക്രീനില്‍ മാത്രമേയുള്ളൂ ജീവിതത്തില്‍ അങ്ങനെയല്ലെന്ന് തെളിയിച്ചത് ബിഗ് ബോസില്‍ പങ്കെടുത്തതോടെയായിരുന്നു.
അര്‍ച്ചനയെക്കുറിച്ച് കൂടുതലായി പ്രേക്ഷകര്‍ അറിഞ്ഞതും ഷോയിലൂടെയായിരുന്നു. പ്രവീണുമായുള്ള വിവാഹത്തോടെയായിരുന്നു അര്‍ച്ചന വിദേശത്തേക്ക് ചേക്കേറിയത്. 2021 ലായിരുന്നു ഇവരുടെ വിവാഹം. ചിത്രങ്ങള്‍ പങ്കുവെച്ച് പുതിയ ജീവിതത്തിലേക്ക് കടന്ന വിവരം പങ്കുവെച്ചത് അര്‍ച്ചനയായിരുന്നു.
കല്യാണം കഴിഞ്ഞ് രണ്ടാമത്തെ വര്‍ഷമായിരുന്നു അര്‍ച്ചനയുടെയും പ്രവീണിന്റെയും ജീവിതത്തിലേക്ക് അയാന് എത്തിയത്. വിശേഷങ്ങളെല്ലാം സോഷ്യല്‍മീഡിയയിലൂടെയായി അര്‍ച്ചന പങ്കിടുന്നുണ്ടായിരുന്നു. പ്രവീണും ഞാനും ഒരു ആണ്‍കുഞ്ഞിന്റെ അച്ഛനും അമ്മയുമായി എന്ന് പറഞ്ഞായിരുന്നു അര്‍ച്ചന സന്തോഷവാര്‍ത്ത പങ്കിട്ടത്. പ്രിയപ്പെട്ടവരെല്ലാം ഇവര്‍ക്ക് സ്നേഹാശംസ അറിയിച്ചിരുന്നു.
ജീവിതവിശേഷങ്ങളെല്ലാം പങ്കിടുന്നതിനാല്‍ അര്‍ച്ചനയെ അങ്ങനെ മിസ്സ് ചെയ്യുന്നില്ലെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. എന്നാണ് അഭിനയ മേഖലയിലേക്ക് തിരികെ വരുന്നതെന്നുള്ള ചോദ്യങ്ങളിപ്പോഴും സജീവമാണ്. വിവാഹിതയായി വിദേശത്തേക്ക് ചേക്കേറുകയാണെന്നറിഞ്ഞ സമയത്ത് തന്നെ ഇനി അഭിനയിക്കില്ലേയെന്നായിരുന്നു ചോദ്യം.
ഇപ്പോഴിതാ പ്രിയതമനൊപ്പമുള്ള മനോഹരമായ ചിത്രങ്ങള്‍ പങ്കിട്ടെത്തിയിരിക്കുകയാണ് അര്‍ച്ചന. ലവ് സ്മൈലോടെയായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ചത്. ബീച്ചില്‍ പോയപ്പോഴുള്ള ചിത്രങ്ങളാണ് പുതിയതായി പങ്കുവെച്ചിട്ടുള്ളത്. അതീവ സന്തോഷത്തോടെ പ്രിയതമനൊപ്പം ചേര്‍ന്ന് നിന്നുള്ള ചിത്രങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്. അയാനും മുത്തശ്ശനും മുത്തശ്ശിയുമെല്ലാം ചിത്രങ്ങളിലുണ്ട്. മൈ ലിറ്റില്‍ ചാംപ് എന്നായിരുന്നു അയാനെ അര്‍ച്ചന വിശേഷിപ്പിച്ചത്. അമ്മ ചിത്രമെടുക്കുമ്പോള്‍ ദൂരത്തെങ്ങോ നോക്കുകയായിരുന്നു അയാന്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെയായി സ്നേഹം അറിയിച്ചിട്ടുള്ളത്.






