
ബോളിവുഡ് താരദമ്പതികളായ ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും വേർപിരിയുന്നു എന്ന അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങിയിട്ട് ഏറെ നാളായി. വേർപിരിയൽ കിംവദന്തികൾക്കിടയിൽ, അഭിഷേകും അമിതാഭ് ബച്ചനും ജയ ബച്ചനുമെല്ലാം താമസിക്കുന്ന മുംബൈ ജുഹുവിലെ ജൽസയിൽ ഐശ്വര്യ റായ് എത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ശ്രദ്ധ നേടുന്നത്. അമ്മയ്ക്കും മകൾ ആരാധ്യയ്ക്കുമൊപ്പമാണ് ഐശ്വര്യ ജൽസയിലെത്തിയത്.
ഒരു വൈറൽ വീഡിയോയിൽ ഐശ്വര്യയും ആരാധ്യയും കാറിൽ നിന്ന് ഇറങ്ങുന്നത് കാണാം. ഐശ്വര്യ ഒലീവ് പച്ച നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്, സ്കൂൾ യൂണിഫോമിലാണ് ആരാധ്യ.
കുറച്ചേറെ നാളുകളായി ഐശ്വര്യ ബച്ചൻ കുടുംബത്തിൽ നിന്നും പിരിഞ്ഞ് അമ്മയ്ക്ക് ഒപ്പം മുംബൈയിലെ ഫ്ളാറ്റിലാണ് താമസമെന്ന് അഭ്യൂഹമുണ്ട്.
അടുത്തിടെ നടന്ന അംബാനി വിവാഹത്തിൽ ഐശ്വര്യ- അഭിഷേക് ദമ്പതികൾ മാധ്യമങ്ങൾക്ക് വെവ്വേറെ പോസ് ചെയ്തതോടെയാണ് ഐശ്വര്യയുടെയും അഭിഷേകിൻ്റെയും വേർപിരിയലിനെ കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തിപ്പെട്ടത്.
ഐശ്വര്യ ആരാധ്യയ്ക്കൊപ്പം ഫോട്ടോകൾക്ക് പോസ് ചെയ്തപ്പോൾ, അഭിഷേക് തൻ്റെ മാതാപിതാക്കളായ അമിതാഭ്, ജയ ബച്ചൻ, സഹോദരി ശ്വേത ബച്ചൻ്റെ കുടുംബം എന്നിവർക്കൊപ്പമാണ് ചിത്രങ്ങൾക്കായി പോസ് ചെയ്തത്.
അംബാനി വിവാഹത്തിനു പിന്നാലെ, ഐശ്വര്യയും ആരാധ്യയും അഭിഷേകില്ലാതെ അവധിക്കാലം ആഘോഷിക്കാൻ ന്യൂയോർക്കിലേക്ക് പോയി.
ഗുരു, ധൂം 2, രാവൺ തുടങ്ങിയ ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച ഐശ്വര്യയും അഭിഷേകും 2007-ൽ വിവാഹിതരായി. 2011-ലാണ് മകൾ ആരാധ്യ ജനിച്ചത്.






