
ജീവിതത്തിലെ വലിയൊരു സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് അമിതാഭ് ബച്ചന്റെ കൊച്ചുമകള്‍ നവ്യ നവേലി നന്ദ. അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ (ഐഐഎം) പ്രവേശനം ലഭിച്ച സന്തോഷവാര്‍ത്തയാണ് ഇന്‍സ്റ്റഗ്രാമിലൂടെ നവ്യ പങ്കുവെച്ചത്.
‘സ്വപ്നം യാഥാര്‍ഥ്യമായിരിക്കുന്നു. ഇനിയുളള രണ്ട് വര്‍ഷങ്ങള്‍ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്കും മികച്ച അധ്യാപകര്‍ക്കുമൊപ്പം’ നവ്യ ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പങ്കുവെച്ചുകൊണ്ട് കുറിച്ചു.
ഐഐഎമ്മില്‍ ബെന്ഡെഡ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമി (ബിപിജിപി) നാണ് നവ്യ പ്രവേശനം നേടിയത്. എന്‍ട്രന്‍സ് പരീക്ഷയ്ക്ക് പരിശീലനം നല്കിയ പ്രസാദ് എന്ന അധ്യാപകനോട് ഒരുപാട് നന്ദിയുണ്ടെന്നും നവ്യ പറഞ്ഞിട്ടുണ്ട്. കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടതിന്റെയും ചിത്രം നവ്യ ഷെയര്‍ ചെയ്തിട്ടുണ്ട്.






