
കോട്ടയം ; പാമ്പ് കടിയേറ്റ യുവതിയെ രക്ഷിച്ച് കേരള പോലീസ് .രേഷ്മയ്ക്കായിരുന്നു കഴിഞ്ഞ ദിവസം പാമ്പ് കടിയേറ്റത്. രാത്രി 10.30 ഓടെയായിരുന്നു സംഭവം നടന്നത്. ഭര്‍ത്താവിനോടൊപ്പം വീട്ടുമുറ്റത്ത് നടക്കുമ്പോഴാണ് രേഷ്മയ്ക്ക് പാമ്പ് കടിയേറ്റത്.
ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ച ശേഷം പ്രദീപ് രേഷ്മയെ എടുത്ത് റോഡിലേക്ക് ഇറങ്ങുമ്പോഴായിരുന്നു പൊലീസ് വാഹനം അതുവഴി വന്നത്. ചങ്ങനാശേരി പൊലീസിന്റെ വാഹനമായിരുന്നു അത്. വജ്രാഭരണ മോഷണക്കേസിലെ പ്രതിയെ പൊന്‍കുന്നം സബ് ജയിലില്‍ പ്രവേശിപ്പിക്കുന്നതിനായി പോകുകയായിരുന്നു പൊലീസുക്കാര്‍.
വഴിയിലെ ആള്‍ക്കൂട്ടം കണ്ടാണ് പൊലീസ് വാഹനം ഒതുക്കിയത്. പ്രദീപില്‍ നിന്നും വിവരങ്ങളറിഞ്ഞതും വിലങ്ങണിഞ്ഞിരുന്ന പ്രതിയെ പിന്‍സീറ്റിലേക്ക് മാറ്റിയിരുത്തിയ ശേഷം ഇവര്‍ രേഷ്മയെയും പ്രദീപിനെയും പൊലീസ് വാഹനത്തില്‍ കയറ്റി ആശുപത്രിയിലേക്ക് തിരിച്ചു. ചങ്ങനാശ്ശേരി എസ്ഐടിഎം എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമായിരുന്നു അവര്‍. സിവില്‍ പൊലീസ് ഓഫീസര്‍മാരായ എം ഷമീര്‍, ബി ബൈജു എന്നിവരും വാഹനത്തിലുണ്ടായിരുന്നു.






