
മലയാളസിനിമയിലെ പുതിയ കാലത്തെ സംഗീത സംവിധായകരില്‍ ഗാനങ്ങളുടെ ജോണറുകളില്‍ വൈവിധ്യങ്ങളും ഹിറ്റുകളും സമ്മാനിച്ച സംഗീതസംവിധായകനാണ് ഷാന്‍ റഹ്മാന്. പതിനഞ്ചു വര്‍ഷത്തോളമായി സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന ഷാൻ റഹ്മാൻ ആദ്യമായി സംഗീത സംവിധാനം നിർവഹിച്ച പട്ടണത്തില്‍ ഭൂതം എന്ന ചിത്രമായിരുന്നു. ആദ്യ സിനിമയിലെ ഗാനം തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു. മെലഡിയും അടിപൊളിഗാനങ്ങളും ഹിറ്റാക്കിയ ഷാനിന്റെ കരിയറില്‍ ബ്രേക്ക് ആവുന്നത് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രമാണ്. ചെയ്യുന്ന ആല്‍ബങ്ങളില്‍ ബഹുഭൂരിപക്ഷവും ഹിറ്റ്ചാർട്ടില്‍ എത്തിക്കുന്ന സംഗീത സംവിധാകരില്‍ ഒരാളാണ് ഷാൻ സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്ക്കുന്ന താരമാണ്. സംശയമാണ്.
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ വലിയൊരു സന്തോഷം പങ്കിടുകയാണ് ഷാന്‍. താന്‍ സംഗീത സംവിധാനം ചെയ്യുന്ന സിനിമയില്‍ ആദ്യമായി മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്ര പാടുന്ന സന്തോഷമാണ് ഷാന്‍ പങ്കുവച്ചിരിക്കുന്നത്. ‘‘എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസം. ഈ മാലാഖ എനിക്ക് വേണ്ടി ആദ്യമായി ഈ സിനിമയിലൂടെ പാടുന്നു. എനിക്ക് പ്രകടിപ്പിക്കാന്‍ വാക്കുകളില്ല, ഞാൻ കരയുകയാണ്. ചിത്ര ചേച്ചി. വളരെയധികം സ്നേഹവും ബഹുമാനവും. എനിക്ക് കൂടുതൽ എഴുതണം, ഞാൻ ചെയ്യും. എന്നാൽ ഞങ്ങൾ ഇപ്പോൾ റെക്കോർഡ് ചെയ്തത് ഞാൻ കേൾക്കട്ടെ...’’ എന്ന ക്യാപ്ഷനും നല്‍കിയാണ് ഷാന്‍ ചിത്രയ്ക്കൊപ്പമുള്ള ആദ്യ പാട്ടിന്റെ സന്തോഷം പങ്കുവച്ചിരിക്കുന്നത്.






